പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഎമ്മും; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Last Updated:

അസാധാരണ നീക്കം നടത്തിയതിന് പിന്നിൽ എന്താണ് കാരണം എന്ന് പരിശോധിക്കണം എന്നും വി എൻ വാസവൻ

puthuppally By election
puthuppally By election
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഎമ്മും രംഗത്ത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ അസാധാരണ നീക്കമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി മരിച്ച് ഒരു മാസം തികയും മുൻപാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പോളിംഗും വോട്ടെണ്ണലും നീട്ടി വെക്കണമെന്നു ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. വോട്ടർ പട്ടിക പുതുക്കുന്നത് ജൂലൈ ഒന്ന് വരെയാക്കി ചുരുക്കിയത് പൗരന്റെ വോട്ട് അവകാശ നിഷേധമാണെന്നും അസാധാരണ നീക്കം നടത്തിയതിന് പിന്നിൽ എന്താണ് കാരണം എന്ന് പരിശോധിക്കണം എന്നും വി എൻ വാസവൻ പറഞ്ഞു.
Also Read- പുതുപ്പള്ളിയില്‍ വിമതനായി മത്സരിക്കില്ല; ഇടത് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹം തള്ളി നിബു ജോണ്‍
ഉപതെരഞ്ഞെടുപ്പിന്‍റെ തീയതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 5നാണ് മണ്ഡലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് പള്ളിയില്‍ പെരുന്നാള്‍ നടക്കുന്നത്. ഇതിനാൽ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷയും നല്‍കി.
advertisement
Also Read- സിപിഎമ്മിന് പുതുപ്പള്ളിയിൽ അട്ടിമറി വിജയം പ്രതീക്ഷിക്കാൻ എട്ട് കാരണങ്ങൾ
സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും. മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സിപിഎമ്മും; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement