TRENDING:

'ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌; ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌'; ചെളിയിൽ നിൽക്കുന്ന ജെയ്കിന്റെ ചിത്രം പങ്കുവെച്ചു മന്ത്രി എം.ബി രാജേഷ്

Last Updated:

ചെളിയിൽ ഷെൽഫുമായി നിൽക്കുന്ന ജെയ്‌ക്കിന്റെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സൈബർ ഇടങ്ങളിൽ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ ശക്തമായ പ്രചരണങ്ങളിലേക്ക് കടക്കുകയാണ് സിപിഐഎം. ഇതിന്റെ ആദ്യപടിയെന്ന് നിലയില്‍ സൈബർ ഇടങ്ങളിൽ ഇലക്ഷൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രളയകാലത്ത് ചെളിയിൽ ഷെൽഫുമായി നിൽക്കുന്ന ജെയ്‌ക്കിന്റെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സൈബർ ഇടങ്ങളിൽ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മന്ത്രിമാരടക്കം ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ജെയ്ക് സി തോമസിന്‌ വിജയാശംസകൾ നേർന്ന് സമൂഹ മാധ്യമത്തിൽ പോസറ്റിട്ടത്.
advertisement

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

‘ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌, പുതുപ്പള്ളിയിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി സഖാവ്‌ ജെയ്ക് സി തോമസിന്‌ വിജയാശംസകൾ’.

Also read-Puthuppally by election| വികസനത്തെ കുറിച്ച് ചോദിച്ചാൽ യുഡിഎഫിന്റെ മറുപടി വൈകാരികത കൊണ്ട്: ജെയ്ക്ക് സി തോമസ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സ. ജെയ്ക് സി തോമസിനെ വിജയിപ്പിക്കുക എന്ന ടാഗ് ലൈനോടെ വിഡിയോ പങ്കുവച്ച് വി ശിവൻകുട്ടിയും രംഗത്തെത്തി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനങ്ങൾക്കൊപ്പം നിന്ന യുവാവ്‌; ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്‌'; ചെളിയിൽ നിൽക്കുന്ന ജെയ്കിന്റെ ചിത്രം പങ്കുവെച്ചു മന്ത്രി എം.ബി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories