Puthuppally by election| വികസനത്തെ കുറിച്ച് ചോദിച്ചാൽ യുഡിഎഫിന്റെ മറുപടി വൈകാരികത കൊണ്ട്: ജെയ്ക്ക് സി തോമസ്
- Published by:Naseeba TC
- news18-malayalam
Last Updated:
വൈകാരികത അല്ല, ജീവത്പ്രശ്നം ആണ് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കുന്നത്
കോട്ടയം: വികസനത്തെ കുറിച്ച് ചോദിച്ചാൽ വൈകാരികത കൊണ്ടാണ് യുഡിഎഫിന്റെ മറുപടിയെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. വൈകാരികത അല്ല, ജീവത്പ്രശ്നം ആണ് പുതുപ്പള്ളിയിലെ ജനങ്ങൾക്ക് മുന്നിൽ ഉന്നയിക്കുന്നത്. പ്രചരണത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ കൊണ്ട് വരില്ലെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ജെയ്ക്കിന്റെ മൂന്നാം അങ്കമാണിത്.
അതേസമയം, പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ജയിച്ചാലും തോറ്റാലും സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെ എന്തെങ്കിലും പറഞ്ഞു മുന്നോട്ട് പോകില്ല. ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദം ഉന്നയിച്ചുള്ള കെ അനിൽകുമാറിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു ഗോവിന്ദന്റെ മറുപടി.
Also Read- പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് LDF സ്ഥാനാർത്ഥി; രാഷ്ട്രീയ പോരാട്ടമെന്ന് എം.വി. ഗോവിന്ദൻ
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വികസനപ്രവർത്തനങ്ങളേയും സംഘടിതമായി എതിർക്കുകയാണ്. ഒരുകാര്യവും കേരളത്തിൽ നടക്കാൻ പാടില്ല. കാരണം, കേരളത്തിൽ വികസന പ്രവർത്തനത്തിന് വോട്ട് ഉണ്ട് എന്ന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്. വികസനപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന് അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമായിരുന്നു ഇത്. കെ. റെയിലിന്റെ കാര്യത്തിൽ, ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ, കെ ഫോൺ പദ്ധതി, തുടങ്ങി പല പദ്ധതികളും അംഗീകരിക്കാൻ കൂട്ടാക്കാതെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ജനങ്ങൾ അംഗീകരിച്ചില്ല – ഗോവിന്ദൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Puthuppally,Kottayam,Kerala
First Published :
August 12, 2023 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally by election| വികസനത്തെ കുറിച്ച് ചോദിച്ചാൽ യുഡിഎഫിന്റെ മറുപടി വൈകാരികത കൊണ്ട്: ജെയ്ക്ക് സി തോമസ്