മാസപ്പടി വിവാദവും ഓണത്തിനടക്കം ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യങ്ങളും ഉണ്ടായി. ഇടതുമുന്നണിക്ക് സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത് വലിയ തകർച്ചയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന മുന്നണിയിൽ ഇനി സിപിഎമ്മിന് ഇടമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെഎം മാണി അന്തരിച്ച ഉപതെരഞ്ഞെടുപ്പ് ഒഴിച്ചാൽ ഏതാണ്ട് ഒരേ രീതിയിലുള്ള വോട്ടിംഗ് പാറ്റേൺ ആണ് പുതുപ്പള്ളിയിലും ഉണ്ടായത്. 5000 ത്തോളം വോട്ടിന്റെ കുറവ് ബിജെപിക്ക് ഉണ്ടായി. എന്തുകൊണ്ട് സംഭവിച്ചു എന്ന് പരിശോധിക്കും. സർക്കസിലെ കോമാളികൾ പോലും എം വി ഗോവിന്ദനെക്കാൾ നല്ല തമാശകൾ പറയാറുണ്ട്. സ്വന്തം പെട്ടിയിൽ നിന്ന് ഇത്രയധികം വോട്ട് പോയിട്ട് ബിജെപിയുടെ വോട്ട് അന്വേഷിച്ച് നടക്കുകയാണ്. അവിവേക പൂർണമായ കാര്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്.
advertisement
സിപിഎമ്മിനെ പോലെ കാപ്സ്യൂളുകൾ ഇറക്കാൻ ആഗ്രഹിക്കുന്നില്ല.ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രസക്തമാകുന്ന സാഹചര്യം ഉണ്ടാകും. യുഡിഎഫും ബിജെപിയും തമ്മിലാകും പ്രധാന മത്സരം. പുതുപ്പള്ളി ബിജെപിയുടെ ലോ പ്രൊഫൈൽ മണ്ഡലമാണ്. ത്രിപുരയിൽ രണ്ട് സീറ്റിൽ എൻഡിഎ ആണ് വിജയിച്ചത്. I.N.D.I A മുന്നണിയിൽ എന്തിനാണ് കേരളത്തിൽ കോൺഗ്രസും സിപിഎമ്മും മാറിനിന്ന് മത്സരിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.