Puthuppally By-Election Result 2023 | പുതുപ്പള്ളിയിലെ വികസനത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങൾ ഇനിയും തുടരും; ജെയ്ക്ക് സി തോമസ്

Last Updated:

കഴിഞ്ഞ തവണത്തെ വോട്ട് വിഹിതം ഉയര്‍ത്താന്‍ കഴിഞ്ഞില്ല, അക്കാര്യം പരിശോധിക്കുമെന്ന് ഇടത് സ്ഥാനാര്‍ഥി പറഞ്ഞു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ്. വൈകാരികമായ അന്തരീക്ഷത്തിൽ ഈസി വാക് ഓവർ ആയിരുന്നില്ല പുതുപ്പള്ളിയില്‍ കണ്ടത്. ട്രെൻഡിംഗായി ഒരു സ്വീപ് ഉണ്ടായി. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതം ഉയര്‍ത്താന്‍ കഴിഞ്ഞില്ല, അക്കാര്യം പരിശോധിക്കും.
മണ്ഡലത്തില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് കോൺഗ്രസ്‌ നേതാക്കൾ പോലും പറയുന്നില്ല.രാഷ്ട്രീയ മത്സരം എന്നും രാഷ്ട്രീയ വിജയം എന്നും ഇപ്പോഴാണ് കോൺഗ്രസ്‌ പറയുന്നത്.വികസനം ചർച്ച ചെയ്യാമെന്ന് പറഞ്ഞപ്പോൾ ട്രാപ് ആണ് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള കോൺഗ്രസ്‌ ഒറ്റ കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. ഞങ്ങൾ മുമ്പോട്ട് വച്ച പുതുപ്പള്ളിയിലെ വികസനത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങൾ ഇനിയും തുടരുമെന്നും ഇടത് സ്ഥാനാര്‍ഥി പറഞ്ഞു.
advertisement
ബിജെപിയുടെ വോട്ട് ആര്‍ക്കു നല്‍കി എങ്ങോട്ട് നല്‍കിയെന്ന് അവര്‍ പരിശോധിക്കട്ടെ. ബിജെപി സംസ്ഥാന അധ്യക്ഷൻ പുതുപ്പള്ളിയില്‍ ഇടത് പക്ഷ മുന്നണി പരാജയപെടുമെന്നാണ് ആദ്യം പറഞ്ഞത്.
അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് വിജയം നേടിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് മറികടക്കാനാവാത്ത വിധം ശക്തമായ ലീഡ് നേടി അവസാന ഘട്ടം വരെ ചാണ്ടി ഉമ്മന്‍ മുന്നിട്ട് നിന്നു. 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് പുതുപ്പള്ളി നിലനിര്‍ത്തിയത്.
advertisement
ആകെയുള്ള 182 ബൂത്തുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്  ഒരു ബൂത്തിൽ മാത്രമാണ് ലീഡ് കിട്ടിയത്. മീനടം പ‍ഞ്ചായത്തിലെ പുതുവയൽ 153ാം നമ്പർ ബൂത്തിൽ ജെയ്ക്കിന് കിട്ടിയത് 15 വോട്ടുകളുടെ ലീഡ്. സ്വന്തം തട്ടകമായ മണര്‍കാട് പോലും ജെയക്കിന് അടിപതറി. ഇതോടെ പുതുപ്പള്ളിയില്‍ ഹാട്രിക് തോല്‍വിയിലേക്ക് ജെയ്ക്ക് തോമസ് കൂപ്പുകുത്തി.
അതേസമയം, ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. ബിജെപിയുടെ വോട്ടുകള്‍ യുഡിഎഫിന് മറിച്ചു നല്‍കിയെന്ന് ആരോപിച്ച് ഇടത് നേതാക്കള്‍ രംഗത്തുവന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023 | പുതുപ്പള്ളിയിലെ വികസനത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങൾ ഇനിയും തുടരും; ജെയ്ക്ക് സി തോമസ്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement