തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു മാധ്യമത്തിൽ സംസാരിച്ചതിന് പിന്നാലെയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്ന് സതിയമ്മ ആരോപിച്ചിരുന്നു. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ താത്കാലിക ജോലിയിൽ നിന്നാണ് സതിയമ്മയെ പുറത്താക്കിയത്. സതിയമ്മ താൽക്കാലിക ജീവനക്കാരിയല്ലെന്നും, അനധികൃതമായാണ് ജോലിയിൽ തുടർന്നതെന്നും സർക്കാർ വിശദീകരിച്ചിരുന്നു.
Also Read- ’13 വർഷമായി ജോലി ചെയ്യുന്നു; നോട്ടീസോ അറിയിപ്പോ ഇല്ലാതെ പുറത്താക്കി’; പുതുപ്പള്ളിയിലെ സതിയമ്മ
അതേസമയം പുതുപ്പള്ളിയില്‍ മിന്നുന്ന വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്. എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ചാണ്ടി ഉമ്മന്‍റെ റെക്കോർഡ് വിജയം. 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.
advertisement
Also read-‘ഇവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല’; മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയതിനെ കുറിച്ച് ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡാണ് ചാണ്ടി ഉമ്മൻ സ്വന്തം പേരിൽ കുറിച്ചത്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ട് എന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്.