'13 വർഷമായി ജോലി ചെയ്യുന്നു; നോട്ടീസോ അറിയിപ്പോ ഇല്ലാതെ പുറത്താക്കി'; പുതുപ്പള്ളിയിലെ സതിയമ്മ
- Published by:Sarika KP
- news18-malayalam
Last Updated:
ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടർ സൂചിപ്പിച്ചതായി സതിയമ്മ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനു ചെയ്തു തന്ന നല്ല കാര്യം ചാനലിനോട് പറഞ്ഞ വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയ സംഭവത്തിൽ പ്രതികരിച്ച് ജീവനക്കാരി. കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക സ്വീപ്പർ ജീവനക്കാരി പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ 13 വർഷമായി ജോലി ചെയ്തു വരികയാണെന്നും യാതൊരു തരത്തിലുള്ള നോട്ടീസുകളോ അറിയിപ്പുകളോ ഇല്ലാതെ പുറത്താക്കിയതെന്നും സതിയമ്മ പറഞ്ഞു.
മകൻ രാഹുൽ വാഹനാപകടത്തിൽ പെട്ട് മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്ത് തന്നുവെന്നും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം സഹായിച്ചുവെന്നും മാധ്യമങ്ങളോട് സതിയമ്മ പറഞ്ഞു. കുടുംബശ്രീയുടെ പേരിലല്ല ജോലിക്ക് കയറിയതെന്നും അംഗങ്ങളുടെ പിന്തുണയോടെയാണ് ജോലിക്ക് കയറിയതെന്നും സതിയമ്മ കൂട്ടിചേർചത്തു. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കുടുംബശ്രീ വഴി ആയതെന്ന് സതിയമ്മ കൂട്ടിച്ചേർത്തു.
Also read-‘ഇവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല’; മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയതിനെ കുറിച്ച് ചാണ്ടി ഉമ്മൻ
advertisement
കുടുംബത്തിന്റെ ഏക വരുമാനം തനിക്ക് കിട്ടുന്ന തുച്ഛമായ ഈ ശബളമെന്നും ഇത് നഷ്ടമായാൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലെന്നും സതിയമ്മ പറഞ്ഞു. കരാർ പുതുക്കേണ്ട സമയമായിട്ടില്ല. ആറുമാസം കൂടുമ്പോഴാണ് കരാർ പുതുക്കുന്നത് എന്നും സതിയമ്മ കൂട്ടിച്ചേകർത്തു. എന്നാലും ജോലി തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് സതിയമ്മ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 22, 2023 12:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'13 വർഷമായി ജോലി ചെയ്യുന്നു; നോട്ടീസോ അറിയിപ്പോ ഇല്ലാതെ പുറത്താക്കി'; പുതുപ്പള്ളിയിലെ സതിയമ്മ