കോഴിക്കോട് നടന്ന ഇ അഹമ്മദ് അനുസ്മരണത്തിലായിരുന്നു അബ്ദുള്‍വഹാബിന്റ ശ്രദ്ധേയമായ പ്രസംഗം. പ്രസംഗിച്ചത് ഇ അഹമ്മദിനെക്കുറിച്ചാണങ്കെിലും ലക്ഷ്യം കുഞ്ഞാലിക്കുട്ടിയെന്ന് വ്യക്തം.
'മഹാനായ പാണക്കാട മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇ. അഹമ്മദിനോട് പറഞ്ഞു. നിങ്ങളുടെ തട്ടകം ദല്‍ഹിയാണ്. അതുവരെ കേരളത്തില്‍ നിറഞ്ഞുനിന്ന ആളായിരുന്നു അഹമ്മദ്. തന്റെ തട്ടകം ഡല്‍ഹിയാണെന്ന് തങ്ങള്‍ തീരുമാനിച്ചപ്പോള്‍ അഹമ്മദ് അത് അനുസരിച്ചു. ഡല്‍ഹിയാണ് തനിക്ക് നല്ലതെന്ന് കണക്കുകൂട്ടിയാണ് അഹമ്മദ് പോയത്.
advertisement
അവിടെ പോയി ഫൈറ്റ് ചെയ്തു. മുസ്ലിം ലീഗിനും സമുദായത്തിനും അഭിമാനമുണ്ടാക്കി അദ്ദേഹം. അന്ന് സോണിയ മന്ത്രിസഭയിലേക്ക് അഹമ്മദ് സാഹിബിനെ ക്ഷണിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കാരണമാണ്. തന്നെ ഏല്‍പ്പിച്ച ദൗത്യം പാതിവഴിക്ക് നിര്‍ത്താന്‍ അഹമ്മദ് തയ്യാറായില്ല. തികച്ചും ധൈര്യത്തോടെ മുഴുവനായി വിട്ടുവീഴ്ചയില്ലാതെ മുഴുവനാക്കിയ നേതാവായിരുന്നു അദ്ദേഹം'- പി.വി അബ്ദുല്‍ വഹാബ് പ്രസംഗത്തില്‍ പറയുന്നു.
You may also like:പൊലീസുകാര്‍ 'പ്രാഞ്ചിയേട്ടന്‍' കളിക്കേണ്ടെന്ന് ഡിജിപി; പൊങ്ങച്ചം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി
You may also like:കൂട്ടുകാരിയോടുള്ള 'ഇഷ്ടം' തുറന്നു പറഞ്ഞ് എട്ടുവയസുകാരി; സ്കൂളിൽ നിന്നും പുറത്താക്കി അധികൃതർ
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നതിന് എതിരെ ലീഗില്‍ എതിര്‍പ്പുണ്ട്. ഈ എതിര്‍പ്പാണ് അബ്ദുള്‍ വഹാബിന്റ പ്രസംഗത്തിലൂടെ പുറത്തുവന്നതെന്നാണ് വിലയിരുത്തല്‍. പി.കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവില്‍ പി.വി അബ്ദുല്‍ വഹാബ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്.
You may also like:സ്വതന്ത്രയാകണം; വിവാഹമോചനം തേടി 40കാരി; 'അനുസരണയുള്ള ഭാര്യ'യായി മടങ്ങിപ്പോകണമെന്ന് കോടതി
നേരത്തെ പാര്‍ട്ടി യോഗങ്ങളില്‍ എതിര്‍നിലപാടുകള്‍ വന്നിരുന്നുവെങ്കിലും പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഉറച്ച നിലപാടെടുത്തതോടെ തീരുമാനം മാറുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും വിയോജിപ്പുണ്ട്. വഹാബിന്റെ പ്രസംഗത്തില്‍ ഇക്കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തെ കെ എം ഷാജിയും സമാനമായ രീതിയില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പരോക്ഷ വിമര്‍ശനുവമായി നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത് എത്തുന്നത്. പാര്‍ട്ടി വേദികളില്‍ ഉന്നയിക്കേണ്ട വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യപ്പെടുത്തുന്നത് മുസ്ലിം ലീഗില്‍ അസാധാരണമാണ്. അതേ സമയം പാര്‍ട്ടി വേദികളില്‍ ഉന്നിയിക്കാത്ത വിമര്‍ശനങ്ങള്‍ക്ക് പ്രസ്‌കതിയില്ലന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂല വിഭാഗത്തിന്റ നിലപാട്.