'മറുനാടൻ മലയാളി'യുടെ ഷാജൻ സ്കറിയക്കെതിരായ നിയമപോരാട്ടത്തിന് തടയിട്ടത് പി ശശിയും എം ആർ അജിത് കുമാറുമാണ്. അതിന് ശശിയും പണം വാങ്ങിയിട്ടുണ്ടാകാം. അതിന് ശേഷം താൻ പി ശശിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു. ഷാജൻ സ്കറിയെ സഹായിക്കുന്ന നിലപാട് അജിത് കുമാറും പി ശശിയും സ്വീകരിച്ചിട്ടുണ്ടെകിൽ അവർ അതിലും വലിയ രാജ്യദ്രോഹികളാണ്. ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആരെയും പി ശശി കടത്തി വിടാറില്ല. മുഖ്യമന്ത്രിക്കും പ്രവർത്തകർക്കും ഇടയിൽ ഒരു മറയായി നിൽക്കുകയാണ് പി ശശി.
advertisement
കോഴിക്കോട്ട് കൊല്ലപ്പെട്ട മാമി കേസ് സത്യസന്ധമായി അന്വേഷിക്കണം. മാമിയുടെ അടുത്ത് എം ആർ അജിത് കുമാറിന്റെ പണം ഉണ്ടോ എന്നും അന്വേഷിക്കണമെന്നും പി വി അൻവര്‍ പറഞ്ഞു.
എഡിജിപി എം ആർ അജിത് കുമാർ സോളാർ കേസ് ഒതുക്കാൻ കൈകൂലി വാങ്ങിയെന്ന ആരോപണവും പി വി അൻവർ ഉയർത്തി. കൈക്കുലിയായി ലഭിച്ച കള്ളപ്പണം ഫ്ലാറ്റ് വാങ്ങി വെളുപ്പിച്ചു. 33.8 ലക്ഷം രൂപക്ക് അജിത് കുമാർ വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളിൽ 65 ലക്ഷം രൂപക്ക് മറിച്ച് വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം.