TRENDING:യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കോവിഡ്; 706 പേർക്ക് സമ്പർക്കത്തിലൂടെ രോഗം[NEWS]സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുല്‍ ഗാന്ധി [NEWS]
advertisement
പരാതിയുടെ വിശദാംശങ്ങൾ ഇങ്ങനെ ആണ്. പൂക്കോട്ടുപാടം റീഗൽ എസ്റ്റേറ്റ് പ്രശ്നത്തിൽ ഒരു ഓഹരി ഉടമയുടെ പരാതിപ്രകാരം നിയമപരമായി ഇടപെട്ടത് മുതൽ ആണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജയ മുരുകേഷും ഭർത്താവ് മുരുകേശും ആര്യാടൻ ഷൗക്കത്തും പലവിധത്തിൽ തനിക്ക് എതിരെ ആക്ഷേപങ്ങൾ ഉയർത്തുകയും വ്യാജ പരാതികൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്നും കൊടും കുറ്റവാളികൾ ആയ ഗുണ്ടകളെ എസ്റ്റേറ്റിൽ കൊണ്ട് വന്ന് താമസിപ്പിച്ചു.
ധനരാജ് വധക്കേസിലെ പ്രതിയായ വിപിൻ അടക്കമുള്ളവർ ആണ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നത്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ കരുതൽ തടങ്കലിൽ വെക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. എസ്റ്റേറ്റ് മേഖലയിൽ സംഘർഷം ഉണ്ടായാൽ ജനപ്രതിനിധി എന്ന നിലയിൽ താൻ അവിടെ സന്ദർശിക്കാൻ എത്തുമ്പോൾ ആക്രമിക്കാൻ ആയിരുന്നു പദ്ധതി എന്ന് അൻവർ പരാതിയിൽ പറയുന്നു.
ജയ മുരുകേഷ്, ഭർത്താവ് മുരുകേഷ് നരേന്ദ്രൻ, ആര്യാടൻ ഷൗക്കത്ത്, മാധ്യമ പ്രവർത്തകൻ എംപി വിനോദ്, ഷാജഹാൻ പായിമ്പാടം, മൂർഖൻ ഷറഫുദ്ദീൻ എന്ന കുഞ്ഞു എന്നിവർ ആണ് തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയതെന്നും അൻവർ ആരോപിച്ചു. ക്രൈം ബ്രാഞ്ച് ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ആണ് അൻവർ പരാതിയിൽ ആവശ്യപ്പെടുന്നത്. ആര്യാടൻ ഷൗക്കത്ത് അടക്കം ഉളളവർ അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
