സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി

രാജഹംസമേ എന്ന ഗാനം പാടിയതോ‌ടെ സമൂഹ മാധ്യമങ്ങളില്‍ രേണുകയുടെ പാട്ട് വൈറലായിരുന്നു

News18 Malayalam | news18-malayalam
Updated: July 29, 2020, 3:06 PM IST
സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി
rahul gandhi, renuka
  • Share this:
യുവ ഗായിക രേണുകയുടെ ഗാനം പങ്കുവച്ച് രാഹുല്‍ ഗാന്ധി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ ഗാന്ധി വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാജഹംസമേ എന്ന തുടങ്ങുന്ന ഗാനം പാടിയതോ‌ടെ സമൂഹ മാധ്യമങ്ങളില്‍ രേണുകയുടെ പാട്ട് വൈറലായിരുന്നു.

'രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തില്‍ തുണയാകട്ടെ. പാടിപ്പറക്കാന്‍ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും' എന്ന് വിഡിയോ ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി എംപി കുറിച്ചു.സംഗീതം പഠിച്ചിട്ടില്ലാത്ത രേണുക ഗായകരെക്കാള്‍ മികച്ച രീതിയിലാണ് ആലപിക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുമുള്ള രേണുക അസുഖബാധിതനായ പിതാവിനൊപ്പമാണ് താമസിക്കുന്നത്. രാഹുലിന്‍റെ മണ്ഡലത്തിലെ മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലാണ് രേണുക താമസിക്കുന്നത്. ഗോത്ര വര്‍ഗ കലാകാരി കൂടിയാണ് രേണുക.
TRENDING:COVID 19 | ഇളവുകൾ അനുവദിക്കും; തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[PHOTOS]INSPIRING LIFE | ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോൽപിച്ച് ആർതി ദോഗ്ര [NEWS]
പിതാവിന്റെ ചികിത്സയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന രേണുക ഈ വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. അതേസമയം വീഡിയോ കണ്ട സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് തന്റെ അടുത്ത സിനിമയില്‍ രേണുക പാടുമെന്ന് അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്ത അറിയിച്ച മിഥുന്‍ രേണുകയുടെ ഗാനാലാപനത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
Published by: user_49
First published: July 29, 2020, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading