വിമാന ടിക്കറ്റ് നൽകാമെന്ന് പാർട്ടി അറിയിച്ചിരുന്നു. എന്നാൽ അത് വേണ്ട എന്ന്പറയുകയായിരുന്നു. ഇത്രയും ആൾക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത് പാർട്ടിക്ക് വലിയ ചെലവാണ്. അധികമായി പണം ചിലവാക്കുന്നതിൽ വിരോധമുള്ള വ്യക്തിയാണ് താനെന്നും അതിനാൽ താൻ കാരണം അത്രയും ചെലവ് ഉണ്ടാകേണ്ട എന്ന് ധാരണയിലാണ് അത് വേണ്ട എന്ന് പറഞ്ഞതെന്നും ആർ ശ്രീലേഖ പറഞ്ഞു. മാതാവിന് 94 വയസ്സുണ്ട്. അമ്മയെ ശുശ്രൂഷിക്കണം അഞ്ചുദിവസം മാറിനിൽക്കാൻ പ്രയാസമാണ്. അതല്ലാതെ അരോടും പ്രതിഷേധമോ പരിഭവമോ ഉണ്ടായിട്ടല്ല പോകാതിരുന്നതെന്നും ശ്രീലേഖ വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Feb 09, 2026 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഈ പ്രായത്തിൽ ട്രെയിനിലിത്ര ദൂരം യാത്ര ചെയ്യാൻ പ്രയാസമാണ്'; കൗൺസിലർമാർക്കൊപ്പം ദില്ലിയിലേക്ക് പോകാത്തതിൽ ആർ ശ്രീലേഖ
