ഈറോഡ്: കേരളത്തിലെ പ്രളയബാധിത മേഖലകളിൽ ദക്ഷിണറെയിൽവേ കുടിവെള്ളമെത്തിക്കുന്നു. ഏഴ് ബിആർഎൻ വാഗണുകളുള്ള ഗുഡ്സ് ട്രെയിനിലാണ് കുടിവെള്ളമെത്തിക്കുന്നത്. തമിഴ്നാട്ടിലെ ഈറോഡിൽനിന്ന് കുടിവെള്ളവുമായി വൈകിട്ട് നാലുമണിക്കാണ് ഗുഡ്സ് ട്രെയിൻ കേരളത്തിലേക്ക് തിരിച്ചത്. ചെന്നൈയിൽനിന്ന് എത്തിച്ച സിന്‍റാക്സ് ടാങ്കുകളിലാണ് കുടിവെള്ളം കൊണ്ടുവരുന്നത്. 2.8 ലക്ഷം ലിറ്റർ ജലമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. കേരള സർക്കാർ മുഖേനയാണ് റെയിൽവേ പ്രളയബാധിതമേഖലകളിൽ ജലം വിതരണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ