രാവിലെ ഒന്‍പതരയ്ക്ക് പാലം നില്‍ക്കുന്ന ഭാഗത്തെ റെയില്‍വേ വൈദ്യുതിലൈന്‍ അഴിക്കുന്നതോടെ മേല്‍പ്പാലം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങും. ഇതിന് ഒന്നരമണിക്കൂര്‍ സമയം വേണം. തുടര്‍ന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ക്കും. പാളം പൂര്‍ണമായും മൂടിയ ശേഷം ആയിരിക്കും സ്‌ഫോടനം നടത്തുക.
മദ്യപിച്ച് ബസോടിച്ചു; KSRTC ഡ്രൈവർ പിടിയിൽ
രാവിലെ മുതല്‍ ഒമ്പതു മണിക്കൂര്‍ റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. എക്‌സ്പ്രസ് സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തും. സ്‌ഫോടനം നടത്തുന്ന ഒരു മണിക്കൂറോളം നാഗമ്പടത്ത് എംസി റോഡിലും ഗതാഗതം ഉണ്ടാകില്ല. റെയില്‍ പാളത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ നീക്കി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ആണ് ശ്രമം. മാര്‍ച്ചില്‍ പാലം പൊളിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇത് മാറ്റിവയ്ക്കുകയായിരുന്നു.
advertisement
ട്രെയിൻ ഗതാഗത നിയന്ത്രണം ഇങ്ങനെ...
കോട്ടയം വഴിയുളള പന്ത്രണ്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.
എറണാകുളം- വേളാങ്കണ്ണി സ്പെഷൽ, കൊല്ലം - എറണാകുളം മെമു, എറണാകുളം - കോട്ടയം പാസഞ്ചർ, എറണാകുളം- കായംകുളം പാസഞ്ചർ എന്നി ട്രെയിനുകളാണ് റദ്ദാക്കിയത്.
ഗുരുവായൂർ- പുനലൂർ പാസഞ്ചർ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ സർവീസ് നടത്തില്ല.
ആലപ്പുഴ- കണ്ണൂർ എക്സ്പ്രസും കണ്ണൂർ- ആലപ്പുഴ എക്സ്പ്രസും എറണാകുളം വരെയേ സർവീസ് നടത്തൂ.
നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ്
തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്പ്രസ്
കന്യാകുമാരി - മുംബൈ CST,
തിരുവനന്തപുരം - ന്യൂഡൽഹി കേരള,
കന്യാകുമാരി - ബാംഗളൂർ സിറ്റി ഐലൻഡ്,
ലോക്മാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. റിസർവ് ചെയ്ത യാത്രക്കാർക്കായി എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം എം ജി ആർ - ചെന്നൈ സെൻട്രൽ മെയിൽ കോട്ടയം റെയിൽവേസ്റ്റഷനിൽ 45 മിനിറ്റ് നിർത്തിയിടും.