ഇസ്രയേൽ പ്രധാനമന്ത്രിയെ വെടിവെച്ച് കൊല്ലണമെന്ന് മുസ്ലിം മത സംഘടനകളുടെ പൊതുയോഗത്തിൽ പ്രസംഗിച്ച ഉണ്ണിത്താനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാവണം. ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഹമാസ് നടത്തിയ ആക്രമണങ്ങളെ പിന്തുണയ്ക്കാൻ ആഹ്വാനം ചെയ്യുന്നത് പ്രത്യക്ഷമായ ദേശദ്രോഹ നിലപാടാണ്. ഇന്ത്യയിൽ ജീവിക്കാൻ ലജ്ജ തോന്നുവെന്നാണ് ഉണ്ണിത്താൻ പറയുന്നത്. കോൺഗ്രസ് സർക്കാരിൻ്റെ കാലത്തെ പോലെ ഭീകരവാദികൾക്ക് യഥേഷ്ടം അഴിഞ്ഞാടാൻ ഇപ്പോൾ സാധിക്കാത്തത് കൊണ്ടാണ് കാസർഗോഡ് എംപിക്ക് ലജ്ജ തോന്നുന്നത്.
ബെഞ്ചമിൻ നെതന്യാഹു യുദ്ധക്കുറ്റവാളി; വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം: രാജ്മോഹൻ ഉണ്ണിത്താൻ
advertisement
ഇസ്രയേലിൽ ഹമാസ് ഭീകരർ കുട്ടികളും സ്ത്രീകളുമടങ്ങിയ സിവിലിയൻസിനെ ക്രൂരമായി കൊല ചെയ്തത് ആഘോഷിക്കുന്ന ഉണ്ണിത്താനെ പോലുള്ളവർ മനുഷ്യത്വവിരുദ്ധരാണ്. അസർബൈജാനിലും നൈജീരിയയിലും യെമനിലും നടന്ന ക്രൈസ്തവ വംശഹത്യ കാണാൻ ഉണ്ണിത്താനും പാർട്ടിക്കും കഴിയുന്നില്ല.
ചൈനയിൽ ഉയ്ഗൂർ വംശജരായ മുസ്ലിംങ്ങളെ അടിമകളാക്കി പീഡിപ്പിക്കുന്നതിനെതിരെയും ആരും ശബ്ദിക്കുന്നില്ല. ആൻ്റോ ആൻ്റണിക്കും ഹൈബി ഈഡനുമെല്ലാം ഇതേ നിലപാട് തന്നെയാണോയെന്ന് അറിയാൻ മതേതര കേരളത്തിന് താത്പര്യമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമൂഹത്തിൽ ഭിന്നതയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഉണ്ണിത്താനെ പോലുള്ളവർ ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.