ബെഞ്ചമിൻ നെതന്യാഹു യുദ്ധക്കുറ്റവാളി; വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം: രാജ്മോഹൻ ഉണ്ണിത്താൻ

Last Updated:

കാസർഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് പരാമർശം

news18
news18
കാസർഗോഡ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ജനീവ കൺവെൻഷൻ ലംഘിച്ച നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്. കാസർഗോഡ് സംയുക്ത ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലാണ് പരാമർശം.
തങ്ങളുടെ ഭൂമിയെയും ആളുകളെയും ജീവിതത്തെയും സംരക്ഷിക്കാൻ ആയുധമെടുത്തവരാണ് ഹമാസ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഹമാസിനെ ഭീകരരെന്ന് വിളിക്കാനാകില്ലെന്നും അങ്ങനെ വിശേഷിപ്പിക്കുന്നതിനെ എതിർക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇറാഖിലെ പത്ത് ലക്ഷത്തോളം മുസ്ലീങ്ങളേയും അറബുകളേയും അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ ഏഴ് ലക്ഷത്തോളം മുസ്ലീങ്ങളെയാണ് കൊന്നത്. വിയറ്റ്നാമിലേയും കൊറിയയിലേയും നിരപാരാധികളേയും അമേരിക്ക കൊന്നു. എന്നാൽ അമേരിക്കയുടെ യുദ്ധത്തോടുള്ള അത്യാഗ്രഹം തീർന്നില്ല. അതാണ് പലസ്തീനിൽ കാണുന്നത്. മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
advertisement
പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സ്വതന്ത്ര്യത്തിന് മുമ്പ് തന്നെ മഹാത്മാ ഗാന്ധി വ്യക്തമാക്കിയതാണ്. അമേരിക്ക അമേരിക്കക്കാർക്കും ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്നപോലെ പലസ്തീൻ പലസ്തീനികൾക്കുള്ളതാണെന്ന് 1938 ൽ ഹരിജൻ മാസികയിൽ ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്.‌
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ ഇന്ത്യ പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇന്ദിരാ ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിൽ പലസ്തീൻ നേതാവ് യാസർ അറാഫത്ത് കരഞ്ഞത് ഓർക്കുന്നു, തന്റെ സഹോദരി പോയി എന്നാണ് അദ്ദേഹം പറർഞ്ഞത്. ഇന്ത്യയ്ക്ക് പലസ്തീനുമായി വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇപ്പോൾ അമേരിക്കയെ പിന്തുണയ്ക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് നാണമില്ലേ? ഇന്ന് ഇന്ത്യൻ വംശജനായ ഋഷി സുനക് യുകെയുടെ പ്രധാനമന്ത്രിയാണ്. എന്നാൽ അദ്ദേഹത്തെ ഓർത്ത് ലജ്ജ തോന്നുന്നു. യുഎസിന്റെയും യുകെയുടെയും സാമന്തനാകാൻ സമ്മതിച്ചതിലൂടെ പ്രധാനമന്ത്രി ഇന്ത്യയെ നാണംകെടുത്തി
ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു. ഇസ്ലാമിക ലോകം ഒരുമിച്ചാൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഒരു തരിപോലും കാണില്ല. പക്ഷേ, അവർ സമാധാനകാംക്ഷികളാണ്. അവർക്ക് ക്ഷമയും ആത്മസംയമനവും ഉണ്ട്. ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടതിനാലാണ് ഹമാസ് ആയുധമെടുത്തതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബെഞ്ചമിൻ നെതന്യാഹു യുദ്ധക്കുറ്റവാളി; വിചാരണ കൂടാതെ വെടിവെച്ചു കൊല്ലണം: രാജ്മോഹൻ ഉണ്ണിത്താൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement