TRENDING:

'സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഭരണത്തിൽ നിക്ഷേപവും വരില്ല, ആർക്കും ജോലിയും ലഭിക്കില്ല'; ഗ്ലോബൽ സമ്മിറ്റിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

Last Updated:

സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും ഭരണത്തിൽ കേരളത്തിൽ നിക്ഷേപകർ വരാനോ യുവാക്കൾക്ക് ജോലി ലഭിക്കാനോ പോകുന്നില്ല. ഇതിനായി സംസ്ഥാനത്ത് നരേന്ദ്ര മോദിയുടെ ഭരണം വരണമെന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കേരളത്തിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പോലുള്ള പരിപാടികൾ രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇത്തരം പരിപാടികളിലൂടെ കേരളത്തിലേക്ക് നിക്ഷേപം വരുകയോ ആർക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
News18
News18
advertisement

സംസ്ഥാനത്ത് 2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം 6 നിക്ഷേപക സംഗമങ്ങളും 4 ലോക കേരള സഭകളും നടത്തി. എന്നാൽ തൊഴിൽ പൂജ്യമാണ്. യുവാക്കളെ വിദേശത്തേക്ക് തള്ളി വിടുന്നത് തുടരുകയാണ്. സിപിഎം, കോൺഗ്രസ് സർക്കാരുകളുടെ ബിസിനസ് വിരുദ്ധ സംസ്കാരം കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയും യുവാക്കളുടെ ഭാവിയും നശിപ്പിച്ചു. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും ഭരണത്തിൽ കേരളത്തിൽ നിക്ഷേപകർ വരാനോ യുവാക്കൾക്ക് ജോലി ലഭിക്കാനോ പോകുന്നില്ല. ഇതിനായി സംസ്ഥാനത്ത് നരേന്ദ്ര മോദിയുടെ ഭരണം വരണമെന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

advertisement

Also Read- കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വര്‍ഷങ്ങളോളം മാറിമാറി ഭരിച്ച കോൺഗ്രസ്/ ഇടതുസർക്കാരുകളുടെ കീഴിൽ ഏറ്റവും മോശമായി സാമ്പത്തികമേഖല കൈകാര്യം ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. 2016 നും 2023 നും ഇടയിൽ കേരളം 1,10,000 കോടി രൂപയുടെ കടത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് സിപിഎം സർക്കാർ തന്നെ സുപ്രീം കോടതിയിൽ സമ്മതിച്ചിരുന്നു. ഇന്ത്യ സഖ്യ പങ്കാളിയായ കോൺഗ്രസ് എങ്ങനെയാണ് ഹിമാചൽ പ്രദേശിന്റെയും കർണാടകയുടെയും സമ്പദ്‌വ്യവസ്ഥയെ പൂജ്യം വികസനത്തോടെ നശിപ്പിച്ചതെന്ന് മനസിലാക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഭരണത്തിൽ നിക്ഷേപവും വരില്ല, ആർക്കും ജോലിയും ലഭിക്കില്ല'; ഗ്ലോബൽ സമ്മിറ്റിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ
Open in App
Home
Video
Impact Shorts
Web Stories