TRENDING:

'മുഖ്യമന്ത്രി പിണറായി ഭീരു; എനിക്ക് ഒരു ബോംബിനെക്കുറിച്ചും അറിയില്ല': രമേശ് ചെന്നിത്തല

Last Updated:

ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും ചെന്നിത്തല പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും ഒരു തനത് പദ്ധതി പിണറായി വിജയന് ഉയർത്തി കാണിക്കാനാകുമോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഭീരുവാണ്. ബോംബിനെക്കുറിച്ച് പേടിയില്ലെങ്കിൽ എന്തിന് വിളിച്ച് പറയണം. തനിക്ക് ഒരു ബോംബിനെക്കുറിച്ചും അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement

പിണറായി വിജയന് ഏകാധിപത്യ ശൈലിയാണെന്നും ചെന്നിത്തല ആരോപിച്ചു. കോടികൾ വാരിയെറിഞ്ഞ പരസ്യ പ്രളയമാണ് നടക്കുന്നത്. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുന്നു. നടക്കുന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ കമ്മീഷൻ ഇടപെടാൻ വൈകരുത്. ഹൈക്കോടതിയുടെ ഇടപെടൽ മാത്രം പോരാ.

ഉദ്യോഗസ്ഥൻമാരുടെ പേരിൽ നടപടി എടുക്കണമെന്ന് ആവർത്തിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വരണം. തങ്ങളുടെ പേരിൽ വ്യാജവോട്ടുകളുണ്ടോ എന്ന് സൈറ്റിൽ പരിശോധിക്കണം.

Liquor Sale | മദ്യ വിൽപനശാലകൾ ഏപ്രിൽ ആദ്യ ആഴ്ച നാലു ദിവസം അടഞ്ഞുകിടക്കും

advertisement

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം കള്ളവോട്ടുകൾ ഉപയോഗിച്ച് നേടിയതാണ്. സ്പ്രിംഗ്ളർ പോലുള്ള അന്താരാഷ്ട്ര കമ്പനികളെ ഉപയോഗിച്ചുള്ള പ്രചാരണമാണ് മുഖ്യമന്ത്രി നടത്തുന്നത്. മത്സ്യബന്ധന കരാർ

വൻതോതിൽ കോഴ മറിഞ്ഞ ഇടപാടാണ്. എം ഒ യു റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങണം . റദ്ദാക്കണമെന്ന നോട്ട് മാത്രമാണ് സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്. KISDC നോട്ടാണ് പുറത്ത് വരുന്നത്.

ധാരാണാ പത്രം ഒപ്പിട്ടത് വകുപ്പ് മേധാവികൾ അടക്കമുള്ള സംഘമാണ്. ഇത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറിഞ്ഞിരുന്നു.

advertisement

തിയറ്ററുകളെ ഇളക്കിമറിക്കാൻ അടുതോമ വീണ്ടും; മോഹൻലാലിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം സ്ഫടികം റീ-റിലീസിന്

ലോക്കൽ ബോഡി ഇലക്ഷന് പട്ടിക പ്രസിദ്ധീകരിച്ചത് അന്തിമഘട്ടത്തിൽ. അതിനാൽ ഇരട്ട വോട്ട് തടയാനായില്ല

താരതമ്യം ചെയ്യാൻ ഈ സർക്കാർ വികസനം ഒന്നും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അധികാരത്തിൽ തുടരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇടത് സർവീസ് സംഘടനകളെ ഉപയോഗിച്ച് വ്യാജവോട്ട് ചേർത്തത്. ഏകാധിപത്യ ശൈലിയാണ് മുഖ്യമന്ത്രിയുടേത്. വ്യാജ പ്രതിച്ഛായയുണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

advertisement

Maundy Thursday | തിരുവത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ

'വ്യാജവോട്ട് വിഷയം തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഗൗരവമായെടുക്കണം. വ്യക്തമായ തെരഞ്ഞെടുപ്പ് അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇത് തടയാനുള്ള പ്രാഥമിക ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ആ ബാധ്യത നിറവേറ്റി കുറ്റമറ്റ തെരഞ്ഞെടുപ്പ് നടത്താൻ ഇനിയെങ്കിലും കമ്മീഷൻ ശ്രമിക്കണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

4,34,000 വ്യാജ വോട്ടർമാരുടെ തെളിവ് താൻ കൊടുത്തു. കമ്മീഷൻ കണ്ടെത്തിയത് 38, 586 പേരെ മാത്രമാണ്. ഇതൊരു കാര്യക്ഷമമായ നടപടിയല്ല. വ്യാജ വോട്ടർമാരെ സൃഷ്ടിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണം' - ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും ചെന്നിത്തല പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രി പിണറായി ഭീരു; എനിക്ക് ഒരു ബോംബിനെക്കുറിച്ചും അറിയില്ല': രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories