പോസ്റ്റ് പൂർണരൂപത്തിൽ
'രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളും എതിര്‍ക്കേണ്ട ഒന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യു എ പി എ ചുമത്തിയ സംഭവം. ലഘുലേഖ കയ്യില്‍ വച്ചെന്നതിന്റെ പേരില്‍ യു എ പി എ ചുമത്തുന്നതും, അറസ്റ്റ് ചെയ്യുന്നതും 2015 ലെ കേരളാ ഹൈക്കോടതി വിധിയുടെ ലംഘനം കൂടിയാണ് (Shyam Balakrishnan v.s State of Kerala, 2015 ) മാവോയിസ്റ്റ് ചിന്താധാരയില്‍ വിശ്വസിക്കുന്നത് അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ ഇടാന്‍ തക്ക കുറ്റമല്ലെന്നാണ് അന്ന് ഹൈക്കോടതി പറഞ്ഞത്.
advertisement
സ്റ്റാലിന്‍ നടപ്പാക്കിയതും, വിഭാവനം ചെയ്തതുമായ ജനാധിപത്യ വിരുദ്ധകമ്യൂണിസ്റ്റ് ഭരണത്തിലേക്ക് കേരളത്തെ നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ ഭരണകൂടഭീകരതയ്‌ക്കെതിരെയും പൊലീസ് നരനായാട്ടിനെതിരെയും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കണം.'
Realated News പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിയന്ത്രിക്കുന്നത് എൽഡിഎഫിന് ഭൂഷണമല്ല; കാനം
ശക്തമായ തെളിവുണ്ട്; സിപിഎം പ്രവർത്തകർക്കെതിരായ യുഎപിഎ പിൻവലിക്കില്ലെന്ന് ഐ.ജി
യുഎപിഎ ചുമത്തി സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം: പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം