പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിയന്ത്രിക്കുന്നത് എൽഡിഎഫിന് ഭൂഷണമല്ല; കാനം
Last Updated:
ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആശയപ്രചാരണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍പ്രയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
തിരുവനന്തപുരം: ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആശയപ്രചാരണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍പ്രയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിയന്ത്രിക്കുന്ന നടപടി ഇടതു മുന്നണിക്ക് ഭൂഷണമല്ലെന്നും കാനം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രസ്താവന പൂർണരൂപത്തിൽ
ആശയപ്രചാരണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് ആശയപ്രചാരണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.യു.എ.പി.എ നിയമത്തിനെതിരെ ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ ശക്തമായ പ്രതിരോധം പടുത്തുയര്‍ത്തിയതാണ്. പാര്‍ലമെന്റിനകത്തും പുറത്തും ഈ കരിനിയമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പാണ് സിപിഐ നടത്തിയിട്ടുള്ളത്.
വിചാരണ കൂടാതെ പ്രതികളെ തടങ്കലില്‍വെയ്ക്കുന്നതും കേസ് തെളിയിക്കാനുള്ള ബാധ്യത പ്രതികളുടെ മേല്‍ കെട്ടിവെയ്ക്കുന്നതുമായ നിരവധി കരിനിയമങ്ങള്‍ രാജ്യത്തുണ്ട്.
പലപ്പോഴും ഇവയ്ക്കെതിരെ ഉയര്‍ന്ന ജനരോഷം ചിലതെല്ലാം പിന്‍വലിക്കാനിടയാക്കി. അത്തരമൊരു കരിനിയമമാണ് യുഎപിഎ. കേരളത്തില്‍ ഈ നിയമം ഉപയോഗിക്കുന്നതിനെതിരെ പാര്‍ട്ടി നേരത്തെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
advertisement
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ മാത്രമേ ഇത്തരം കേസുകള്‍ എടുക്കാവൂ എന്ന് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് തീരുമാനിച്ചിട്ടുള്ളതാണ്. അതിന് വിരുദ്ധമായാണ് കോഴിക്കോട് രണ്ട് ചെറുപ്പക്കാര്‍ക്ക് നേര്‍ക്ക് യുഎപിഎ ചുമത്തിയിട്ടുള്ളത്.
Also Read 'യുഎപിഎ ചുമത്തുന്നത് ഇടതു നയമല്ല'; സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിലെ ഹൈക്കോടതി തന്നെ പൊലീസിന്റെ ഇത്തരം ശ്രമങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ശ്യാംബാലക്യഷ്ണന്റെ കേസ് റദ്ദ് ചെയ്ത കേരള ഹൈക്കോടതിയുടെ വിധിന്യായവും രൂപേഷിന്റെ പേരില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കാനുള്ള ഹൈക്കോടതി വിധിയും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്. പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിയന്ത്രിക്കുന്ന നടപടി എല്‍ ഡി എഫിന് ഭൂഷണമല്ല.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2019 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിയന്ത്രിക്കുന്നത് എൽഡിഎഫിന് ഭൂഷണമല്ല; കാനം