കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന്റെ പേരില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് ഇന്നലെ വൈകിട്ടാണ് താഹ ഫസല്‍ , അലന് ഷുഹൈബ് എന്നിവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന തലക്കെട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ലഘുലേഖയില്‍ ഉള്ളത്. അറസ്റ്റില്‍ മുഖ്യമന്ത്രി, ഡിജിപിയോട് വിശദീകരണം തേടി.
നിയമ വിദ്യാർഥി അലന് ഷുഹൈബ്, ജേണലിസം വിദ്യാർഥി താഹ ഫസല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം അംഗത്വം ഉള്ളവരാണ്. അട്ടപ്പാടിയിലെ പൊലീസ് നടപടിക്ക് എതിരെ അണിനിരക്കണമെന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖയിലെ പ്രധാന ആവശ്യം. പുലര്‍ച്ചെ രണ്ടിന് ഇരുവരുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി.
Also Read- മാവോയിസ്റ്റ് ലഘുലേഖ : നിയമവിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
താഹയ്ക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് മാതൃസഹോദരി ഹസീന ന്യൂസ് 18 നോട് പറഞ്ഞു. സിപിഎം അനുകൂല കുടുംബമാണ് താഹയുടേത്. പുലര്‍ച്ചെ രണ്ടിന് വീട്ടില്‍ റെയ്ഡ് നടത്തിയാണ് താഹയെ അറസ്റ്റ് ചെയ്തത്. ജേണലിസം വിദ്യാർഥിയായ താഹയുടെ പുസ്തകങ്ങള്‍ എടുത്ത് കൊണ്ടുപോയെന്നും ഹസീന പറഞ്ഞു.
വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. സംഭവത്തില്‍ ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി. ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ യു എ പി എ ചുമത്താന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുകയാണ്..
പൊലീസ് നടപടിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സി പി ഐയും ഇടതുപക്ഷ യുവജന സംഘടനകളും നടപടിക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്. യഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അലന്റെ അമ്മ സബിത മഠത്തില്‍ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മകന് പുറത്തു പോയത്. പുലര്‍ച്ചെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് വിവരം അറിഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയമുള്ള നിരവധി പുസ്തകങ്ങള്‍ വീട്ടിലുണ്ട്. മകന് നിരപരാധിയാണെന്നും പുറത്ത് നിന്ന് ആരെങ്കിലും നല്കിയ നോട്ടീസായിരിക്കും മകന്റെ കയ്യില്പ്പെട്ടതെന്നും മാതാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.