TRENDING:

ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെ ഉണ്ടായിരുന്നില്ല; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ല; രമേശ് ചെന്നിത്തല

Last Updated:

തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ചിരിക്കുന്നവരാരും നമ്മുടെ സ്‌നേഹിതന്മാരാണെന്ന് കരുതരുതെന്നും മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മുക്കൊപ്പം ഉണ്ടാകില്ലെന്ന അനുഭവ പാഠമാണ് തനിക്കുള്ളതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത. ഇത് കെ സുധാകരന് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
advertisement

കോണ്‍ഗ്രസിലെ ശത്രു കോണ്‍ഗ്രസ് തന്നെയെന്ന് ചെന്നിത്തല വിമര്‍ശിച്ചു. തനിക്കെതിരെ ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കെ സുധാകരനില്‍ ബിജെപി ബന്ധം ആരോപിക്കുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു.

Also Read-മരം കടത്തിയത് തെരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍; പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്ന് സി.പി.എമ്മും സി.പി.ഐയും പറയണം: കെ.സുരേന്ദ്രന്‍

'എനിക്കെതിരെ ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയില്‍ ആരും പ്രതികരിക്കാതിരുന്ന വേദന മനസ്സിലാക്കിയിതാണ്. ഓര്‍മവെച്ചനാള്‍ മുതല്‍ കോണ്‍ഗ്രസുകരാനായി വളര്‍ന്നുവന്ന ഞാന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ പല സ്‌നേഹിതന്മാരും അതിനോടൊപ്പം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഈ മനോവികാരമാണ് സുധാകരനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കോണ്‍ഗ്രസിലെ ശത്രു കോണ്‍ഗ്രസ് തന്നെയാണ്' രമേശ് ചെന്നിത്തല പറഞ്ഞു.

advertisement

കെ. സുധാകരനില്‍ ബി.ജെ.പി ബന്ധം ആരോപിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ കപട തന്ത്രത്തിന്റെ ഭാഗമാണെന്ന് നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തോല്‍പിക്കുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനും ബിജെപിയുമായി നിര്‍ലജ്ജം സഖ്യമുണ്ടാക്കിയ സിപിഎം ഇപ്പോള്‍ കെ സുധാകരനെതിരെ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Also Read-'മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയല്ലോ'; ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ NSS

കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തലപ്പത്ത് വരുന്ന നേതാക്കളില്‍ ബി.ജെ.പി ബന്ധം ആരോപിച്ച് അവരെ കരിതേച്ച് കാണിക്കുകയും അത് വഴി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് സി.പി.എം തന്ത്രം. നേരത്തെയും ഇത് ചെയ്തിരുന്നതാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി ബന്ധം ആരോപിച്ചപ്പോള്‍ ആരും കൂടെ ഉണ്ടായിരുന്നില്ല; ചിരിക്കുന്നവരെല്ലാം സ്‌നേഹിതരല്ല; രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories