നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മരം കടത്തിയത് തെരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍; പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്ന് സി.പി.എമ്മും സി.പി.ഐയും പറയണം: കെ.സുരേന്ദ്രന്‍

  മരം കടത്തിയത് തെരഞ്ഞെടുപ്പിന് പണമുണ്ടാക്കാന്‍; പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം പോയതെന്ന് സി.പി.എമ്മും സി.പി.ഐയും പറയണം: കെ.സുരേന്ദ്രന്‍

  ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രന്‍

  കെ സുരേന്ദ്രൻ

  കെ സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം:  വയനാട് മുട്ടിൽ നിന്നുൾപ്പെടെ മരം വെട്ടി കടത്തിയ സംഭവത്തിൽ സി.പി.എമ്മിനും സി.പി.ഐക്കും എതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ്  മരം വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് പിന്നീട് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ  മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

   വിവാദമുണ്ടായപ്പോള്‍ ഒരു ഐ.ജിയെ വെച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണ്. ശരിയായ അന്വേഷണം നടത്തിയാല്‍ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കില്ല, ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്. പച്ചക്കറി വാങ്ങാന്‍ സത്യവാങ്മൂലം  വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ  മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയത്. സി.പി.ഐയും സി.പി.എമ്മും വിഷയത്തില്‍ കാര്യമായി ഒന്നും ജനങ്ങള്‍ക്ക്  മനസ്സിലാകുന്ന തരത്തില്‍ പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

   Also Read ഈ ഗ്രാമത്തിൽ ജാതിയ്ക്കും മതത്തിനും സ്ഥാനമില്ല; നാല് മുസ്ലീം കുടുംബങ്ങൾക്കായി പള്ളി പണിയാൻ നാട്ടുകാർ

   കര്‍ഷകരെ സംരക്ഷിക്കാനാണെന്ന് പറഞ്ഞ് സംരക്ഷിത മരങ്ങളാണ് വെട്ടി മുറിച്ചത്. സി.പി.എമ്മും സി.പി.ഐയും പരസ്പരം പഴിചാരാതെ ആര്‍ക്കാണ് പണം  പോയതെന്നാണ് പറയേണ്ടത്. പണം എങ്ങോട്ടാണ് പോയതെന്നാണ് കണ്ടെത്തേണ്ടത്. ഇതാണ് ജനങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. വനം വകുപ്പ് ഒരു ചര്‍ച്ച പോലും നടത്താതെ എന്‍.സി.പിക്ക് വിട്ടുകൊടുത്തത് ഈ വനം കൊള്ളയെ  കുറിച്ച് അറിയാവുന്നത് കൊണ്ടാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

   Also Read മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വൻ തോതിൽ മദ്യം കടത്തി; ഉദ്യോഗസ്ഥർ പിടിയിലാകും
   Published by:Aneesh Anirudhan
   First published:
   )}