ഇദപര്യന്തം സ്പീക്കറായ ശേഷം നിയമസഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കേരള നിയമസഭയുടെ മഹത്വത്തെ കുറിച്ച് പറയുന്ന ആളുകളുടെ പ്രവര്‍ത്തനം എങ്ങനെയാണ് ജനങ്ങള്‍ വിലയിരുത്തുന്നതെന്ന് മനസിലാക്കണം. സ്പീക്കറെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയല്ല ചെയ്തത്. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ധൂര്‍ത്തും അഴിമതിയുമാണ് സ്പീക്കറുടെ നാലരവര്‍ഷക്കാലത്തെ പ്രവര്‍ത്തന ശൈലിയെന്നും ചെന്നിത്തല ആരോപിച്ചു.
advertisement
തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിൻ്റെ കൊള്ളക്കെതിരെ ജനം പ്രതികരിക്കും. സ്വർണക്കള്ളക്കടത്തിൽ സർക്കാരിൻ്റെ മുഖം വികൃതമായി. സ്വർണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഈ തെരഞ്ഞടുപ്പോടെ ഇടതു മുന്നണിയുടെ തകർച്ച പൂർത്തിയാവും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റം യു.ഡി.എഫിനുണ്ടാകും എന്ന പ്രതീക്ഷയുണ്ട്. ഉയര്‍ന്ന പോളിങ് ശതമാനവും യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ആവേശവും കണക്കിലെടുക്കുമ്പോള്‍ നല്ല മുന്നേറ്റമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.