'മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണം. അദ്ദേഹം സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ച വണ്ടി ഏതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം. പ്രദീപിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ആദരാജ്ഞലികൾ...' - രമേശ് ചെന്നിത്തല പറഞ്ഞു.
You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല [NEWS]
advertisement
അനീതിക്കെതിരെ നിരന്തരമായി പോരാടിയിരുന്നഎസ്. വി പ്രദീപിന്റെ അപകട മരണം ഞെട്ടലുളവാക്കുന്നതാണെന്ന് പി ടി തോമസ് പറഞ്ഞു. ജനാധിപത്യം നിലവിൽ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഏകാധിപത്യ സർവാധിപത്യം നടമാടുന്ന രാജ്യങ്ങളിലും കേൾക്കാറുള്ള പേടിപ്പെടുത്തുന്ന സംഭവങ്ങൾക്ക് സമാനമാണ് സംശയകരമായ ഈ മരണം. സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരിന്നു. സംസ്ഥാന സർക്കാരിന് എതിരെ നിരന്തരം വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയെന്നാണ് പുറത്തു വരുന്ന വിവരമെന്നും ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അധികം കടകളോ സി സി ടി വികളോ ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു അപകടം. കാരക്കമണ്ഡപത്തിന് സമീപം വച്ച് പ്രദീപിന്റെ ബൈക്ക് പിന്നാലെയെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദീപിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപിന്റെ വാഹനം സഞ്ചരിച്ച അതേ ദിശയിൽ എത്തിയ വാഹനമാണ് പ്രദീപ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്.
പ്രദീപ് നയിക്കുന്ന യു ട്യൂബ് ചാനലിൽ അടുത്തിടെ സംപ്രേഷണം ചെയ്തതിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള
വിഷയങ്ങൾ ആയിരുന്നു.