പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല
Last Updated:
ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ടും പൊലീസ് വീട്ടിൽ റെയ്ഡ് നടത്തിയെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചു.
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതിയും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്നാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്.
You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] Kerala Lottery Result Win Win W 593 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]
പാലം നിർമാണം നേരത്തെ പൂർത്തിയാക്കണമെന്ന സർക്കാർ തീരുമാനത്തെ തുടർന്നാണ് മൊബിലൈസേഷന് അഡ്വാൻസ് നൽകിയതെന്നും ഊരാളുങ്കൽ സൊസൈറ്റിക്ക് നിയമസഭ സ്പീക്കറും ഇത്തരത്തിൽ മുൻകൂർ പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വാദം.
advertisement
ആശുപത്രിയിലാണെന്ന് അറിഞ്ഞിട്ടും പൊലീസ് വീട്ടിൽ റെയ്ഡ് നടത്തിയെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2020 3:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല