മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് കൊല്ലപ്പെട്ടതിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
Last Updated:
പ്രദീപ് നയിക്കുന്ന യു ട്യൂബ് ചാനലിൽ അടുത്തിടെ സംപ്രേഷണം ചെയ്തതിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ആയിരുന്നു.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ. സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ് വി പ്രദീപ്. പ്രദീപിനെ ഇടിച്ചിച്ച വാഹനം നിർത്താതെ പോയെന്നാണ് പുറത്തു വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്,
'മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്. വി. പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. സംസ്ഥാന സർക്കാരിനെതിരെ നിരന്തര വിമർശനം ഉയർത്തിയിട്ടുള്ള മാധ്യമ പ്രവർത്തകനാണ് എസ്. വി. പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിർത്താതെ പോയയെന്നാണ് പുറത്ത് വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. പ്രദീപിന് ആദരാഞ്ജലികൾ നേരുന്നു.'You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല [NEWS]
advertisement
അധികം കടകളോ സി സി ടി വികളോ ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കാരക്കമണ്ഡപത്തിന് സമീപം വച്ച് പ്രദീപിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പ്രദീപിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപിന്റെ വാഹനം സഞ്ചരിച്ച അതേ ദിശയിൽ എത്തിയ വാഹനമാണ് പ്രദീപ് സഞ്ചരിച്ച വാഹനത്തെ ഇടിച്ചു തെറിപ്പിച്ചത്.
പ്രദീപ് നയിക്കുന്ന യു ട്യൂബ് ചാനലിൽ അടുത്തിടെ സംപ്രേഷണം ചെയ്തതിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2020 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് കൊല്ലപ്പെട്ടതിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ