രണ്ട് ആവശ്യങ്ങളും പരിഗണിക്കാമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രതിപക്ഷ നേതാവിനോട് സൂചിപ്പിച്ചിരുന്നു. കേസന്വേഷണത്തിന്റേയും പ്രോസിക്യൂഷന്റേയും വിവിധ ഘട്ടങ്ങളില്‍ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ആസൂത്രിതമായ നീക്കങ്ങളാണുണ്ടായത്.
Also Read 'സർക്കാർ ചതിക്കുകയാണ്'; പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ
പ്രധാനപ്പെട്ട ഒരുകേസിന്റെ അന്വേഷണം ഇത്ര ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ തുടരുന്നത് പൊതുസമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ചെന്നത്തല കത്തിൽ ചൂണ്ടിക്കാട്ടി. പിന്നാക്ക, ദരിദ്ര കുടുംബങ്ങളിലെ രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡനത്തിനിരയായി മരിച്ചിട്ടും നീതി തേടി മാതാപിതാക്കള്‍ക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രക്ഷോഭം നടത്തേണ്ടി വന്നത് കേരളത്തിന് അപമാനകരമാണെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.
advertisement
മാതാപിതാക്കളെ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടാതെ മുഖ്യമന്ത്രിയെന്ന നിലയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.
