'സർക്കാർ ചതിക്കുകയാണ്'; പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ

Last Updated:

സോജന് സ്ഥാന കയറ്റം കിട്ടിയപ്പോൾ സർക്കാർ ചതിയ്ക്കുകയാണെന്ന് മനസിലായെന്നും അമ്മ ആരോപിച്ചു.

തിരുവനന്തപുരം: വാളയാർപെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ പെൺകുട്ടികളുടെ അമ്മയുടെ  സത്യഗ്രഹം. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നീതി വൈകുന്നതിനാലാണ് നിരോധനാജ്ഞ ഘട്ടത്തിലും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ വീണ്ടും ചതിക്കപ്പെടുകയാണെന്ന് കണ്ണീരോടെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സമരപ്പന്തലിൽ എത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിണറായി വിജയനും ഒരേ പാതയിലാണെന്ന് വ്യക്തമാക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച  കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് മാസങ്ങളായിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ല. കേസ് തുടക്കത്തിൽ അന്വേഷിച്ച വാളയാർ എസ് ഐ പിസി ചാക്കോ, വാളയാർ അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോടിക് സെൽ ഡിവൈഎസ്പി സോജൻ എന്നവരുൾപ്പെടെയുളളവരെ സർവ്വീസിൽ നിന്ന് പുറത്തക്കാണമെന്നും ആവശ്യപ്പെട്ടിരുന്നു .
advertisement
വീണ്ടും വീണ്ടും ചതിക്കപ്പെടുകയാണെന്നും മരണം വരെ പ്രതിഷേധം  തുടരുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മരണംവരെ നീതിക്കുവേണ്ടി പൊരുതും. മുഴുവൻ പ്രതികളും രക്ഷപ്പെടാൻ കാരണം പൊലീസാണ്. ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട് കിട്ടിയിരുന്നെങ്കിൽ രണ്ടാമത്തെ മകൾ മരിക്കില്ലായിരുന്നു. ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത് .
സോജന് സ്ഥാനം കയറ്റം കിട്ടിയപ്പോൾ സർക്കാർ ചതിയ്ക്കുകയാണെന്ന് മനസിലായെന്നും അമ്മ ആരോപിച്ചു.
പുനരന്വേഷണത്തിൽ വാക്കു പാലിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷനേതാവും വിമർശിച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകാനുളള തീരുമാനം സർക്കാർ പുനപ്പരിശോധിക്കണം.
advertisement
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയയിലാണ്. 2017 ജനവരി 13നും മാർച്ച് നാലിനും ആണ് സഹോദരിമാരായ പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സർക്കാർ ചതിക്കുകയാണ്'; പൊട്ടിക്കരഞ്ഞ് വാളയാർ പെൺകുട്ടികളുടെ അമ്മ
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement