വിദേശത്ത് നിന്ന് വരുന്നവരിൽ കോവിഡ് പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയാണ് നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയരാക്കുക. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിലിനോട് ചേർന്ന് 16 കൗണ്ടറുകളാണ് ഉള്ളത്. ഇവിടങ്ങളിൽ ടെസ്റ്റിന് സംവിധാനമൊരുക്കും. ഓരോ ടെസ്റ്റിനും റിസൾട്ട് വരാൻ 20 മുതൽ 30 വരെ മിനിറ്റ് എടുക്കും. പരിശോധന ഫലം വന്നതിന് ശേഷം മാത്രമെ യാത്രക്കാരെ പുറത്ത് ഇറങ്ങാൻ അനുവദിക്കു.
TRENDING:COVID 19| ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി [NEWS]'ആരോഗ്യമന്ത്രിയുടെ UN സെമിനാര്‍ പിആര്‍ വര്‍ക്ക്'; പരിഹാസവുമായി കെ.എം ഷാജി [NEWS]ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ [NEWS]
advertisement
പരിശോധന ഫലം പോസിറ്റീവ് ആയാൽ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർക്ക് പിപിഈ കിറ്റ് നിർബന്ധമാണ്. മറ്റിടങ്ങളിൽ നിന്നുള്ളവർ മാസ്ക്, ഫേസ് ഷീൽഡ്, ഗൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.
യുഎഇയിൽ നിന്ന് മടങ്ങുന്നതിന് ടെസ്റ്റ് നിർബന്ധമായതിനാൽ അത് വിമാനത്താവളത്തിൽ റിപ്പോർട്ട് ഹാജരാക്കിയാൽ മതി. എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റിഡിനാണ് നെടുമ്പാശ്ശേരിയിലെ പരിശോധന ചുമതല. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് 23 ഉം ജോർജിയയിൽ നിന്ന് ഒരു വിമാനവും ആണ് നെടുമ്പാശ്ശേരിയിൽ എത്തുക.