advertisement

COVID 19| ആഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Last Updated:

COVID 19| ശ്ര​ദ്ധ​പാ​ളി​യാ​ല്‍ സം​ഖ്യ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വ​ലു​താ​കും. അ​തി​നാ​ല്‍ എ​ല്ലാ​വ​രും കോവി​ഡ് സു​ര​ക്ഷ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ കോവി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ന്‍തോതില്‍​ വ​ര്‍​ദ്ധി​ക്കാൻ സാധ്യതയെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രമാണ് ഇത്. നി​ല​വി​ലെ അ​വ​സ്ഥ​വ​ച്ചു​ള്ള സൂ​ച​ന​യാ​ണ് ഇ​വ​ര്‍ ന​ല്‍​കു​ന്ന​ത്. ഇ​ത് കു​റ​യു​ക​യോ വ​ര്‍​ദ്ധി​ക്കു​ക​യോ ചെ​യ്യാം. ശ്ര​ദ്ധ​പാ​ളി​യാ​ല്‍ സം​ഖ്യ പ്ര​തീ​ക്ഷി​ക്കു​ന്ന​തി​ലും വ​ലു​താ​കും. അ​തി​നാ​ല്‍ എ​ല്ലാ​വ​രും കോവി​ഡ് സു​ര​ക്ഷ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.
TRENDING:COVID 19| കേസുകളുടെ എണ്ണം കൂടുന്നു; ഏതുനിമിഷവും സമൂഹവ്യാപനം നടന്നേക്കാം: മന്ത്രി കെ.കെ ശൈലജ [NEWS]'ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ UN സെ​മി​നാ​ര്‍ പി​ആ​ര്‍ വ​ര്‍​ക്ക്'; പ​രി​ഹാസവുമായി കെ.​എം ഷാ​ജി [NEWS]ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ [NEWS]
സം​സ്ഥാ​ന​ത്ത് 10 ല​ക്ഷം പേ​രി​ല്‍ 109 പേ​ര്‍​ക്കാ​ണു രോ​ഗം. രാ​ജ്യ​ത്താ​കെ ഇ​ത് 362 ആ​ണ്. സം​സ്ഥാ​ന​ത്ത് മ​ര​ണ​നി​ര​ക്ക് 0.6 ശ​ത​മാ​നം ആ​ണ്. രാ​ജ്യ​ത്തി​ന്‍റേ​ത് മൂ​ന്നു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ലാ​ണ്. ഇ​വി​ടെ​യു​ണ്ടാ​യ 22 മ​ര​ണ​ങ്ങ​ളി​ല്‍ 20 പേ​ര്‍​ മ​റ്റു ഗു​രു​ത​ര രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​രാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
advertisement
ജൂ​ലായി​ല്‍ പ്ര​തി​ദി​നം 15,000 കോവി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ​രു​ത്ത​രും സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളോ​ടു സ​ഹ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| ആഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement