2020ലെ വിഷുക്കാലത്ത് 9.82 കോടിയുടെ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മദ്യവില്‍പ്പനയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു.
സംസ്ഥാത്ത് തന്നെ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചിരിക്കുന്നത്
കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും മാത്രം വിറ്റത്.
രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂര്‍ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂര്‍ 60.85 ലക്ഷം എന്നിങ്ങനെയാണ്.
advertisement
Religious Harmony | ക്ഷേത്രത്തിലെ പള്ളിവേട്ടയ്ക്ക് സ്വീകരണം നല്‍കി വികാരി; കുരിശിന്‍റെ വഴിക്ക് മെഴുകുതിരി തെളിയിച്ച് ക്ഷേത്ര കമ്മിറ്റിയും
മതത്തിന്‍റെ പേരില്‍ പരസ്പരം തര്‍ക്കിക്കുന്നവര്‍ ഈ കാഴ്ചയൊന്ന് കാണണം. തിരുവനന്തപുരം ജില്ലയിലെ പീരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളത്തിന് നിറപറയും നിലവിളക്കും ഒരുക്കി കൃഷ്ണശില്‍പത്തില്‍ മാലയിട്ട് സ്വീകരിച്ചത് തൈക്കാട്ട് മദര്‍ തെരേസ ദേവാലയത്തിലെ വികാരിയും കൂട്ടരും. ദുഖവെള്ളി ദിനത്തിലെ കുരിശിന്‍റെ വഴി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോള്‍ ക്രിസ്തുവിന്‍റെ ചിത്രത്തിന് മുന്നില്‍ മെഴുക് തിരി തെളിയിച്ച് അമ്പലക്കമ്മറ്റിയും സ്വീകരിച്ചത് മതമൈത്രിയുടെ മഹനീയ മാതൃകയായി.
പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ചടങ്ങ് വ്യാഴാഴ്ച രാത്രിയാണ് നടന്നത്. പള്ളിവേട്ടയ്ക്കുശേഷം തിരിച്ചെഴുന്നള്ളത്ത് തൈക്കാട്ടുള്ള മദർ തെരേസ ദേവാലയത്തിന്റെ മുന്നിലെ വഴിയിലൂടെയാണ് കടന്നുപോകുന്നത്.
പള്ളിക്കുമുന്നിൽ എഴുന്നള്ളത്തെത്തിയപ്പോൾ വികാരി ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങള്‍ വരവേറ്റു. ചെറിയൊരു പന്തൽ കെട്ടി ശ്രീകൃഷ്ണശില്പവും നിറപറയും നിലവിളക്കും വെച്ചാണ് വരവേറ്റത്. സെന്റ് ജോൺസ് ആശുപത്രി ജീവനക്കാരും സ്വീകരണത്തില്‍ പങ്കെടുക്കാനെത്തി. ക്ഷേത്ര പൂജാരി നിറപറ സ്വീകരിച്ച് കർപ്പൂരം കത്തിച്ച് ആരതിയുഴിഞ്ഞു. നാടിന്റെ ഐക്യവും സ്നേഹവും മതസൗഹാർദ്ദവും ഇവിടെ സംഗമിക്കുകയാണെന്നും ഈശ്വരാനുഗ്രഹം പരസ്പരം പങ്കിടുകയാണെന്നും ഫാ. ജോസ് കിഴക്കേടത്ത് പറഞ്ഞു.
ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ കുരിശിന്റെ വഴി യാത്ര ദേവാലയത്തിൽ നിന്നാരംഭിച്ച് ക്ഷേത്രത്തിന് മുന്നിൽ എത്തിയപ്പോൾ അമ്പലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. മേശപ്പുറത്ത് യേശുക്രിസ്തുവിന്റെ ചിത്രവും ശ്രീകൃഷ്ണശില്പവും ഒന്നിച്ചു വെച്ച്, നിലവിളക്കും മെഴുകുതിരിയും കത്തിച്ചാണ് വരവേറ്റത്. വിഷുദിനംകൂടി ആയതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടായിരുന്നു.
ക്ഷേത്രത്തിലെത്തിയ ഭക്തരെല്ലാം കുരിശിന്‍റെ വഴിയെ സ്വീകരിക്കാൻ ഒപ്പംകൂടി. മതസൗഹാർദ്ദത്തിന്റെ ഈ നല്ല മാതൃക വരുംകൊല്ലങ്ങളിലും തുടരുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ആർ.എസ്.സുനിൽ പറഞ്ഞു.
