TRENDING:

ചിത്രപ്പണിയുള്ള ബസുകളുടെ രജിസ്ട്രേഷൻ റദ്ദാക്കും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബസുകളിലെ ചിത്രപ്പണിക്ക് കടിഞ്ഞാണിട്ട് മോട്ടേർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാ താരങ്ങളുടെ പോസ്റ്ററുകളും ബഹുവർണ ചിത്രങ്ങളും നീക്കം ചെയ്യാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. മറ്റു ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന ചിത്രങ്ങൾ ബസിന്റെ പുറംഭാഗങ്ങളിൽ ഉപയോഗിക്കുന്നത് വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നതിനെ തുടർന്നാണ് നടപടി. ജനുവരി 31നുള്ളിൽ ചിത്രങ്ങൾ നീക്കം ചെയ്യണം. ഇല്ലെങ്കിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയാരംഭിക്കും.
advertisement

ബസുകളിലെ ലേസർ ഷോകളും അമിത ശബ്ദവും നിരോധിച്ചതിനൊപ്പം ചിത്രങ്ങളും നീക്കം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാലിത് വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദമുയർത്തി ബസുടമകൾ പ്രതിരോധിച്ചു. ഇതിനിടെ ചിലർ ഹൈക്കോടതിയെയും സമീപിച്ചു. ഈ കേസിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂലമായ വിധി വന്നതിനെ തുടർന്നാണ് നടപടി കർശനമാക്കിയത്.

‌വാഹനങ്ങളുടെ രൂപഘടന മാറ്റുന്നതും തടയും. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിലാണിത്. നിർമാതാവ് നിർദേശിക്കാത്ത യാതൊരു മാറ്റങ്ങളും അനുവദിക്കില്ല. നിറം മാറ്റാൻ മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ഇതിന് അപേക്ഷ നൽകി വാഹനം പരിശോധനക്കായി ഹാജരാക്കി അനുമതി തേടണം. നിറം മാറ്റിയശേഷവും വാഹനം ഹാജരാക്കണം.

വശങ്ങളിൽ വർണ ലൈറ്റുകൾ ഘടിപ്പിക്കുക, സൈലൻസറുകളിൽ മാറ്റം വരുത്തുക, ഹെഡ് ലൈറ്റുകളും മുൻവശത്തെ ഗ്രില്ലുകളും മാറ്റുക, വലിയ ടയർ ഉപയോഗിക്കുക, ഫൈബർ ഘടകങ്ങൾ വച്ചുപിടിപ്പിക്കുക എന്നിവയെല്ലാം നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾ പിടികൂടാൻ പ്രത്യേക പരിശോധന നടത്താനും നിർദേശിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിത്രപ്പണിയുള്ള ബസുകളുടെ രജിസ്ട്രേഷൻ റദ്ദാക്കും