സഭാതർക്കം തുടരുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ വിരുന്നിൽ മുഖ്യമന്ത്രിയും കാനവും

Last Updated:
തിരുവനന്തപുരം: സഭാ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ഓര്‍ത്തഡോക്‌സ് സഭയുടെ വിരുന്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഒരുക്കിയ വിരുന്നിലാണ് മുഖ്യമന്ത്രിയും ഇടതുനേതാക്കളും പങ്കെടുത്തത്. വിരുന്നിന്റെ ദൃശ്യങ്ങൾ ന്യൂസ് 18നു ലഭിച്ചു. മലങ്കര ഓർത്തഡോക്​സ് സഭാ നേതൃത്വത്തിന്റെ എതിർപ്പ് തളളിയാണ് തിരുവനന്തപുരം ഭദ്രാസന അധിപൻ ഇടതു നേതാക്കളെ ക്ഷണിച്ച് അത്താഴ വിരുന്ന് നൽകിയത്.
പളളിത്തർക്കത്തിൽ സർക്കാർ സഭയെ വഞ്ചിച്ചു എന്നും യാക്കോബായ സഭയ്ക്ക് ഒപ്പമാണ് സർക്കാരെന്നുമാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. ഈ സാഹചര്യത്തിൽ ഇത്തരം ഒരു വിരുന്ന് ഒഴിവാക്കണമെന്ന കത്തോലിക്കാ ബാവയുടെ നിർദ്ദേശം തളളിയാണ് വിരുന്ന് നടത്തിയതെന്നാണ് സൂചന.
സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനുമേല്‍ സമ്മർദം തുടരുകയാണ്. സർക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ രംഗത്തുവന്ന സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം.
advertisement
സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ യാക്കോബായ സഭ ഒരു ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ചിരുന്നു. ഇതിനു മറുപടിയായി സര്‍ക്കാരിനെ ഒപ്പം നിര്‍ത്താനാണ് ഓര്‍ത്തഡോക്‌സ് സഭ വിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഭാതർക്കം തുടരുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ വിരുന്നിൽ മുഖ്യമന്ത്രിയും കാനവും
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement