TRENDING:

ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു

Last Updated:

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിഖ്യാത ചരിത്രകാരൻ കെ.എൻ. പണിക്കർ (K.N. Panikkar) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷന്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആദ്യ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
കെ.എൻ. പണിക്കർ
കെ.എൻ. പണിക്കർ
advertisement

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ മോഡേൺ ഹിസ്റ്ററി പ്രൊഫസറായിരുന്നു കെ.എൻ. പണിക്കർ. കൊളോണിയൽ ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ ചരിത്രത്തെക്കുറിച്ച് അദ്ദേഹം ധാരാളം എഴുതി. ബ്രിട്ടീഷ് ഡിപ്ലോമസി ഇൻ നോർത്ത് ഇന്ത്യ (1968), എഗൈൻസ്റ്റ് ലോർഡ് ആൻഡ് സ്റ്റേറ്റ്: റിലീജിയൻ ആൻഡ് പെസന്റ് അപ്‌റൈസസ് ഇൻ മലബാർ, 1836–1921 (1989), കൾച്ചർ ആൻഡ് കോൺഷ്യസ്‌നെസ് ഇൻ മോഡേൺ ഇന്ത്യ (1970), നാഷണൽ ആൻഡ് ലെഫ്റ്റ് മൂവ്‌മെന്റ്‌സ് ഇൻ ഇന്ത്യ (1980), കമ്മ്യൂണലിസം ഇൻ ഇന്ത്യ: ഹിസ്റ്ററി, പൊളിറ്റിക്‌സ് ആൻഡ് കൾച്ചർ (1991) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ.

advertisement

പെസന്റ് പ്രൊട്ടസ്റ്റ് ആൻഡ് റിവോൾട്ട്‌സ് ഇൻ മലബാർ (1990), ടുവാർഡ്‌സ് ഫ്രീഡം, 1940: എ ഡോക്യുമെന്ററി ഹിസ്റ്ററി ഓഫ് ദി ഫ്രീഡം സ്ട്രഗിൾ എന്നീ രണ്ട് സ്രോതസ്സ് വാല്യങ്ങളും അദ്ദേഹം സമാഹരിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Renowned historian K.N. Panikkar passed away. He died at a private hospital in Thiruvananthapuram due to age-related ailments. He had held positions such as Vice-Chancellor of Kalady Sree Shankaracharya Sanskrit University, President of the Kerala Historical Research Council, and the first Chairman of the Higher Education Council

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories