TRENDING:

Sadak Suraksha Abhiyan: സ്വകാര്യ ബസുകളുടെ അമിതവേഗത ഇനി വാട്‌സ്ആപ്പ് വഴി അറിയിക്കാം; പരാതിപ്പെടേണ്ടത് എങ്ങനെയെന്ന് അറിയാം

Last Updated:

ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ബസുകളിലാണ് ഈ സംവിധാനം നടപ്പിലാക്കിയത്. അവിടെ ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ഇപ്പോൾ സ്വകാര്യ ബസുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിച്ചത്

advertisement
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങൾ തത്സമയം റിപ്പോർട്ട് ചെയ്യാൻ വാട്‌സ്ആപ്പ് അധിഷ്ഠിത പരാതി പരിഹാര സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ് (MVD).സ്വകാര്യ ബസുകൾ ഗതാഗത നിയമങ്ങൾ ലംഘിക്കുകയോ അമിതവേഗതയിൽ ഓടിക്കുകയോ ചെയ്താൽ, യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ഉടൻ തന്നെ പരാതി നൽകാം.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

പരാതി നൽകേണ്ട വിധം

സ്വകാര്യ ബസുകളിൽ ഡ്രൈവർ സീറ്റിന് പിന്നിലായി അതത് ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ് ആർടിഒ (Enforcement RTO) മാരുടെ വാട്‌സ്ആപ്പ് നമ്പർ പ്രദർശിപ്പിക്കും. നിയമലംഘനത്തിന്റെ ചിത്രങ്ങളോ വീഡിയോകളോ ഈ നമ്പറിലേക്ക് അയക്കാവുന്നതാണ്. കൂടാതെ ബസ് ഉടമയുടെ ഫോൺ നമ്പറും അവിടെ ലഭ്യമായിരിക്കും.

ഇതും വായിക്കുക: Sadak Suraksha Abhiyan: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ MVD; സീബ്രാ ക്രോസിംഗുകളിൽ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും

നടപടിക്രമം

ലഭിക്കുന്ന പരാതികളിലെ ദൃശ്യങ്ങളുടെ ആധികാരികത ഉദ്യോഗസ്ഥർ പരിശോധിക്കും. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഈ സംവിധാനം ഒരുങ്ങുന്നത്. ബസുകളുടെ മത്സരയോട്ടം, ഡ്രൈവർമാർ ഫോൺ ഉപയോഗിക്കുന്നത് തുടങ്ങിയ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഈ നീക്കം. വാർഷിക ഫിറ്റ്‌നസ് പരിശോധന സമയത്ത് എല്ലാ ബസുകളിലും എൻഫോഴ്‌സ്‌മെന്റ് നമ്പറുകൾ അടങ്ങിയ സ്റ്റിക്കറുകൾ പതിച്ചു തുടങ്ങിയിട്ടുണ്ട്.

advertisement

ജില്ലാ തിരിച്ചുള്ള എൻഫോഴ്‌സ്‌മെന്റ് ആർടിഒ വാട്‌സ്ആപ്പ് നമ്പരുകൾ

തിരുവനന്തപുരം- 9188961001

കൊല്ലം- 9188961002

പത്തനംതിട്ട- 9188961003

ആലപ്പുഴ- 9188961004

കോട്ടയം- 9188961005

ഇടുക്കി- 9188961006

എറണാകുളം- 9188961007

തൃശൂർ- 9188961008

പാലക്കാട്- 9188961009

മലപ്പുറം-9188961010

കോഴിക്കോട്- 9188961011

വയനാട്- 9188961012

കണ്ണൂർ- 9188961013

കാസർഗോഡ്- 9188961014

കെഎസ്ആർടിസിയിലെ വിജയം

ആദ്യഘട്ടത്തിൽ കെഎസ്ആർടിസി ബസുകളിലാണ് ഈ സംവിധാനം നടപ്പിലാക്കിയത് (9188619380 എന്ന നമ്പറിൽ). അവിടെ ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ഇപ്പോൾ സ്വകാര്യ ബസുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Kerala Motor Vehicle Department (MVD) has launched a new WhatsApp-based initiative allowing passengers to report traffic violations by private buses in real-time. Passengers can capture photos or videos of overspeeding, bus racing, or drivers using mobile phones and send them directly to the authorities. Contact numbers for the district Enforcement RTO will be prominently displayed behind the driver's seat in all private buses. The bus owner's contact details will also be listed. MVD officials will verify the authenticity of the submitted visuals before imposing fines or taking legal action against violators.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sadak Suraksha Abhiyan: സ്വകാര്യ ബസുകളുടെ അമിതവേഗത ഇനി വാട്‌സ്ആപ്പ് വഴി അറിയിക്കാം; പരാതിപ്പെടേണ്ടത് എങ്ങനെയെന്ന് അറിയാം
Open in App
Home
Video
Impact Shorts
Web Stories