മരിക്കുന്നതിന് മുന്‍പ് അഭിരാമിയ്ക്ക് മൂന്നു വാക്‌സിന്‍ നല്‍കിയിരുന്നു. ഇതു ഫലപ്രദമായിരുന്നുവെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പരിശോധനാ ഫലം നല്‍കുന്ന സൂചന. അതേസമയം മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌കരിച്ചു. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിനുപേരാണ് മന്ദപ്പുഴ ചേര്‍ത്തലപ്പടിയിലെ ഷീനാ ഭവനിലേക്ക് എത്തിയത്.
Also Read-ചിതയ്ക്ക് തീകൊളുത്തിയത് കുഞ്ഞനുജൻ ; പേപ്പട്ടികടിയേറ്റ് മരിച്ച അഭിരാമിക്ക് കണ്ണീരോടെ വിട
പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഭിരാമിയെ ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലു വാങ്ങാന്‍ പോയപ്പോള്‍ റോഡില്‍ വച്ചാണ് നായ കടിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.
advertisement
Also Read-'അഭിരാമിയെ കടിച്ചത് വളര്‍ത്തുനായ' കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നെന്ന് അമ്മ
രാവിലെ പാല്‍ വാങ്ങാന്‍ പോയ അഭിരാമിയുടെ പിന്നാലെ എത്തിയ നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്.