തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് പേരുടെ ആൾ ജാമ്യത്തിലും 50,000 ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് നിജിൽ ഒളിവിൽ താമസിച്ചത്. പിണറായി എസ്ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്. പുലര്‍ച്ചെ 3.30 നാണ് നിജിൽ ദാസിനെ പൊലീസ് പിടികൂടുന്നത്. നിജിൽ ദാസിനെ തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
advertisement
Also Read-CPM ന്റെ ശക്തമായ നിരീക്ഷണമുള്ള സ്ഥലത്ത് ഒളിയിടം കണ്ടെത്തിയ RSS കാരൻ; ധൈര്യം പകർന്നതാര്?: വിടി ബൽറാം
ന്യൂ മാഹി എസ്.ഐമാരായ വിപിന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. ഹരിദാസന്‍ വധക്കേസിലെ പതിനാലാമത്തെ പ്രതിയാണ് നിജിൽ ദാസ്.
Also Read-പ്രതി ഒളിച്ചത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലല്ല; ഒളിവ് സംശയാസ്പദം; എം.വി. ജയരാജന്‍
അതേസമയം, നിജിൽ ദാസ് ഒളിവിൽ താമസിച്ച വീട് സിപിഎം അനുഭാവിയുടേതാണെന്ന വാർത്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നിഷേധിച്ചു. . പ്രതി ഒളിച്ചത് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലല്ലെന്നും വീട്ടുടമ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണെന്നും ജയരാജന്‍ പറഞ്ഞു. പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിഖിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.