കണ്ണൂര്‍: പുന്നോല്‍ ഹരിദാസ് വധക്കേസിലെ(Haridas Murder Case) പ്രതിയെ സിപിഎം സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. പ്രതി ഒളിച്ചത് സിപിഎം(CPM) പ്രവര്‍ത്തകന്റെ വീട്ടിലല്ലെന്നും പ്രശാന്ത് ആര്‍എസ്എസ്(RSS) അനുകൂല നിലപാട് സ്വീകരിച്ചയാളാണെന്നും ജയരാജന് പറഞ്ഞു. ഹരിദാസന് വധക്കേസിലെ പ്രതി സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിച്ചു എന്നത് പോലീസിനെ തന്നെ അമ്പരപ്പിച്ചിരുന്നു.
പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിഖിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന് പറഞ്ഞു. പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ഇന്നലെ രാത്രി ബോംബേറും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് സംഭവം. പിണറായി എസ്ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്.
പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്പിണറായി പാണ്ട്യാല മുക്കിലുള്ള വീട്ടില്‍ വെച്ചാണ് നിഖില്‍ ദാസിനെ പോലീസ് പിടികൂടിയത്.
ഹരിദാസന് വധക്കേസിലെ പതിനാലാമത്തെ പ്രതിയാണ്. ന്യൂ മാഹി എസ്.ഐമാരായ വിപിന്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഫെബ്രുവരി 21നാണ് പുന്നോല്‍ ഹരിദാസന് കൊലചെയ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ നിഖിലിനെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. പിന്നീട് കൂടുതല്‍ അന്വേഷണത്തിലാണ് പങ്ക് വ്യക്തമായത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളിയിരുന്നു. കേസില്‍ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.