CPM ന്റെ ശക്തമായ നിരീക്ഷണമുള്ള സ്ഥലത്ത് ഒളിയിടം കണ്ടെത്തിയ RSS കാരൻ; ധൈര്യം പകർന്നതാര്?: വിടി ബൽറാം
- Published by:Naseeba TC
- news18-malayalam
Last Updated:
"ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല" എന്ന് സിപിഎമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്.
തിരുവനന്തപുരം: 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ (cpm) ശക്തമായ നിരീക്ഷണവുമുള്ള പ്രദേശത്ത് ആർഎസ്എസ്സുകാരനായ (RSS)പ്രതി ഒളിയിടം കണ്ടെത്തിയത് ആരുടെ ധൈര്യത്തിലാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം.
ഇരുപക്ഷത്തേയും നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധമോ അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്കോ ആകാമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ വിടി ബൽറാം പറയുന്നു. ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ ബൽറാം ആവശ്യപ്പെട്ടു.
തങ്ങളറിയാതെ ഒരു ഈച്ച പറക്കില്ല എന്ന് സിപിഎമ്മുകാർ വീമ്പുപറയുന്ന പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ മുഖ്യമന്ത്രിയുടെ വീടിന് വെറും 200 മീറ്റർ അകലെ സിപിഎമ്മുകാരനെ കൊന്ന കേസിലെ ആർഎസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്.
advertisement
പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാൻ പുറത്തുനിന്ന് രണ്ട് പാർട്ടി സഖാക്കൾ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മിൽ വലിയ വിഭാഗീയതയുണ്ടായതും അത് വളർന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓർമ്മയിലുണ്ടെന്നും വിടി ബൽറാം കുറിപ്പിൽ പറയുന്നു.
advertisement
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"ഞങ്ങളറിയാതെ ഒരീച്ച ഇവിടെ പറക്കില്ല" എന്ന് സിപിഎമ്മുകാർ വീമ്പു പറയാറുള്ള ഒരു ടിപ്പിക്കൽ പാർട്ടി ഗ്രാമമാണ് പിണറായി പാണ്ട്യാലമുക്ക്. അവിടെയാണ് ആ പാർട്ടിയുടെ പരമോന്നത നേതാവ് കൂടിയായ സംസ്ഥാന മുഖ്യമന്ത്രിയുടെ വീടിന്റെ വെറും 200 മീറ്റർ മാത്രം അകലെ ഒരു സിപിഎമ്മുകാരനെ കൊന്ന കേസിലെ ആർഎസ്എസുകാരനായ പ്രതി ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞത്! പിണറായി വിജയന്റെ ഈ വീട് നോക്കിക്കാണാൻ പുറത്തുനിന്ന് രണ്ട് പാർട്ടി സഖാക്കൾ വന്നുവെന്നതിന്റെ പേരിലാണ് ഒരുകാലത്ത് സിപിഎമ്മിൽ വലിയ വിഭാഗീയതയുണ്ടായതും അത് വളർന്ന് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം വരെ എത്തിയതും എന്ന് കേരളത്തിന്റെ ഓർമ്മയിലുണ്ട്.
advertisement
മുഖ്യമന്ത്രിയുടെ വീടിന്റെ പരിസരം എന്ന നിലയിൽ 24 മണിക്കൂറും പോലീസ് ബന്തവസ്സും സിപിഎമ്മിന്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുള്ള ഒരു പ്രദേശത്ത് തന്നെ ആർഎസ്എസുകാരനായ പ്രതി ഒളിയിടം കണ്ടെത്തിയെങ്കിൽ അതിനയാൾക്ക് ധൈര്യം പകർന്നതാരാണ്?
ഒന്നുകിൽ ഇരുവശത്തേയും ഉന്നത നേതാക്കൾ അറിഞ്ഞുകൊണ്ടുള്ള സിപിഎം- ആർഎസ്എസ് ബന്ധം, അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഗ്രൂപ്പ് വഴക്ക്.
ആ നിലയിലേക്ക് കൂടി അന്വേഷണം വ്യാപിക്കണം.
കണ്ണൂര്‍ പിണറായി പാണ്ട്യാലമുക്കിലെ പ്രശാന്തിന്റെ വീട്ടിലാണ് സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസ് ഒളിവില്‍ താമസിച്ചത്. സംഭവത്തില്‍ പ്രശാന്തിന്റെ ഭാര്യ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
ഹരിദാസന്‍ വധക്കേസിലെ പ്രതി സിപിഎം ശക്തികേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിച്ചു എന്നത് പോലീസിനെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രതി ഒളിവില്‍ താമസിച്ച വീടിന് നേരെ ഇന്നലെ രാത്രി ബോംബേറും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെയാണ് സംഭവം. പിണറായി എസ്ഐയും പ്രതി ഒളിവില്‍ കഴിഞ്ഞ വീടിനു സമീപത്ത് ആണ് താമസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 23, 2022 5:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM ന്റെ ശക്തമായ നിരീക്ഷണമുള്ള സ്ഥലത്ത് ഒളിയിടം കണ്ടെത്തിയ RSS കാരൻ; ധൈര്യം പകർന്നതാര്?: വിടി ബൽറാം