ഇതും വായിക്കുക: വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു
കഴിഞ്ഞ സെപ്റ്റംബറിൽ, കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനാണ് പവിത്രന് സസ്പെൻഷൻ ലഭിച്ചത്. 2024 സെപ്റ്റംബർ 12നാണ് ഇ ചന്ദ്രശേഖരനെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതു സംബന്ധിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ച പവിത്രൻ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നൽകിയിരുന്നു.
advertisement
പവിത്രനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്
എന്നാൽ ഇതിനു മുൻപ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിൽ പവിത്രൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്നു മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇട്ടത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിൻ്റെ യശസിന് കളങ്കമുണ്ടാക്കുന്നതാണെന്നും കളക്ടർ കെ ഇമ്പശേഖരന്റെ സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്നു.
ഇതും വായിക്കുക: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സിനെ ഹീനമായി അപമാനിച്ച് മുതിർന്ന റവന്യു ഉദ്യോഗസ്ഥൻ; വ്യാപക വിമർശനം
മുൻപ് വിശ്വകർമ സമുദായത്തിനെതിരെയും ഓട്ടോ ഡ്രൈവർമാർക്കെതിരെയും അപകീർത്തിപരമായ പരാമർശം സമൂഹ മാധ്യമങ്ങളിലൂടെ പവിത്രൻ നടത്തിയിട്ടുണ്ട്.
ഇപ്പോൾ മലയാളി നഴ്സ് രഞ്ജിതയെ അപമാനിച്ച സംഭവത്തിൽ റവന്യൂമന്ത്രി കെ രാജൻ ഇടപെട്ടാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.