Ahmedabad Plane Crash: രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്; 9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
നാലുദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ 9 വർഷം ജോലി നോക്കിയശേഷമാണ് കഴിഞ്ഞ വർഷം ഇതേ സമയം യുകെയിലേക്ക് പോയത്
അഹമ്മദബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ഒമാനിൽ സ്റ്റാഫ് നഴ്സായി ജോലി നോക്കിയത് 9 വർഷം. ഒരു വർഷം മുൻപാണ് യുകെയിലേക്ക് പോയത്. നാലുദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. ഒമാനിലെ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു രഞ്ജിത. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലും വിഐപി വിഭാഗത്തിലും രഞ്ജിത നായർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രഞ്ജിതയുടെ അമ്മയും രണ്ടു മക്കളും സലാലയിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് സലാലയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് രഞ്ജിതയും മക്കളും അമ്മയും നാട്ടിലേക്ക് പോയത്. നാട്ടിൽ നിന്നും പിന്നീട് ഓഗസ്റ്റ് മാസം ജോലിക്കായി യുകെയിലേക്ക് പോയി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതോടെയാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് മക്കളെ നാട്ടിലെ സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു. സലാലയിൽ ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു രഞ്ജിതയെന്ന് സഹപ്രവർത്തകര്‍ പറയുന്നു.
പോർട്സ്മൗത്ത് ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ
യുകെയിലെ പോർട്സ്മൗത്ത് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിലെ കാർഡിയോളജി സി 6 യൂണിറ്റിൽ 2024 ഓഗസ്റ്റിലാണ് നഴ്സായി രഞ്ജിത ജോലിയിൽ പ്രവേശിക്കുന്നത്. യുകെയിൽ എത്തി ഒരു വർഷം പൂർത്തിയാകാൻ മാസങ്ങൾ ബാക്കി നിൽക്കെ അപ്രതീക്ഷിതമായ വിട വാങ്ങൽ പോർട്സ്മൗത്തിലെ മലയാളികളായ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തീരാവേദനയായി മാറിയിരിക്കുകയാണ്.
advertisement
ഇതും വായിക്കുക: Ahmedabad Plane Crash: അഹമ്മദാബാദ് വിമാന ദുരന്തം; ആശുപത്രിയിലെത്തിച്ചത് 265 മൃതദേഹങ്ങൾ; ബ്ലാക്ക് ബോക്സ് കണ്ടെത്തി
ഒമാനിലെത്തി 4 വർഷത്തിന് ശേഷം നാട്ടിൽ വെച്ച് എഴുതിയ പിഎസ്സി ടെസ്റ്റ് വഴി നഴ്സായി കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ജോലി ലഭിച്ചിരുന്നു. മൂന്ന് മാസം ജോലി ചെയ്ത ശേഷം 5 വർഷത്തെ അവധിയെടുത്താണ് ഒമാനിൽ മടങ്ങിയെത്തി വീണ്ടും ജോലിക്ക് കയറിയത്. കഴിഞ്ഞ വർഷം എൻഎച്ച്എസ് നഴ്സ് ആയി ജോലി ലഭിച്ചപ്പോൾ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കായി യുകെയിൽ എത്തുകയായിയുന്നു.
advertisement
പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇന്ദുചൂഡൻ, ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഇതിക എന്നിവരാണ് മക്കൾ. മക്കളെ കൂടി യുകെയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരികയായിരുന്നു. ഇതിനിടയിൽ നാട്ടിൽ സർക്കാർ ജോലിയുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നതിന് വേണ്ടിയാണ് 4 ദിവസത്തേക്ക് അവധിക്ക് എത്തിയത്.
പണി തീരാത്ത വീട്
വീടിന്റെ നിർമാണം പൂർത്തീകരിക്കുന്നത് രഞ്ജിത എപ്പോഴും സ്വപ്നം കണ്ടിരുന്നു. വീടുപണി വേഗത്തിൽ പൂർത്തീകരിക്കുന്നതിനും കുട്ടികൾക്ക് മികച്ച ഭാവി ഒരുക്കുന്നതും ലക്ഷ്യമിട്ടാണ് സലാലയിൽ നിന്ന് യുകെയിലേക്ക് പോയത്. കഴിഞ്ഞ ദിവസം നാട്ടിലെ വീട് പണിക്കായി വന്ന തൊഴിലാളികളുമായി വരെ സ്നേഹത്തോടെ സംസാരിച്ച് യാത്ര പറഞ്ഞ് ശേഷമാണ് രഞ്ജിത മടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
First Published :
June 13, 2025 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Ahmedabad Plane Crash: രഞ്ജിത നാട്ടിലെത്തിയത് 4 ദിവസത്തെ അവധിക്ക്; 9 വർഷം ഒമാനിൽ സ്റ്റാഫ് നഴ്സ്; യുകെയിൽ പോയത് ഒരു വർഷം മുമ്പ്