കോവിഡിൻ്റെ പശ്ചാത്തലത്തിൽ അക്കാഡമിയിൽ നടക്കാൻ പോകുന്ന ഓൺലൈൻ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ രാമകൃഷ്ണൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ രാമകൃഷ്ണൻ്റെ അപേക്ഷ സ്വീകരിച്ചില്ലെന്നാണ് ആരോപണം. തുടർന്ന് അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിതയെ രാമകൃഷ്ണൻ ബന്ധപ്പെട്ടു. അക്കാദമിയിലെത്തിയ കെ.പി.എ.സി ലളിത സെക്രട്ടറി കെ രാധാാകൃഷ്ണൻ നായരെ കണ്ടു സംസാരിച്ചെന്നും രാമകൃഷ്ണൻ പറയുന്നു.
Also Read 'ജാതി വിവേചനം കാട്ടി'; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ കലാഭവൻ മണിയുടെ സഹോദരൻ
advertisement
കെ.പി.എ.സി ലളിത പുറത്തിറക്കിയ പ്രസ്താവന
"നാല് വർഷമായി അക്കാദമി മികച്ച രീതിയിൽ പ്രവർത്തിക്കുകയാണെന്നും രാമകൃഷ്ണന് അവസരം നൽകിയാൽ വിമർശനത്തിന് ഇടയാക്കുമെന്നും " കെ രാധാകൃഷ്ണൻ നായർ പറഞ്ഞഞതായി കെ പി എ സി ലളിത തന്നോട് വെളിപ്പെടുത്തിയെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ കെ.പി.എ.സി ലളിത ഇന്ന് പത്രക്കുറിപ്പ് ഇറക്കി. സത്യവിരുദ്ധമായ പ്രസ്താവനയാണ് രാമകൃഷ്ണൻ നടത്തുന്നതെന്നാണ് പത്രക്കുറിപ്പിൽ പറയുന്നത്. രാമകൃഷ്ണന് വേണ്ടി സെക്രട്ടറിയുമായി സംസാരിച്ചിട്ടില്ലെന്നും നൃത്ത പരിപാടിക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു പത്രക്കുറിപ്പിൻ്റെ ഉള്ളടക്കം.
ആർ.എൽ.വി രാമകൃഷ്ണന് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
