കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കലാഭവൻ മണിയുടെ കലാഗ്രാമത്തിലായിരുന്നു സംഭവം.
തൃശ്ശൂർ : മോഹിനിയാട്ടം നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കലാഭവൻ മണിയുടെ കലാഗ്രാമത്തിലായിരുന്നു സംഭവം. രാമകൃഷ്ണനെ കാണാനെത്തിയവർ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇവർ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് രാമകൃഷ്ണനെ കൊണ്ടുപോയി.
കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് രാാമകൃഷ്ണൻ നിരാശനായിരുന്നു.
അക്കാദമി സെക്രട്ടറിയാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും തനിക്കെതിരെ ജാതി വിവേചനമാണെന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2020 9:02 PM IST