'ജാതി വിവേചനം കാട്ടി'; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ കലാഭവൻ മണിയുടെ സഹോദരൻ

Last Updated:

അവസരം നൽകിയാൽ അക്കാദമിയുടെ ഇമേജ് തകർന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് ആർ.എൽ.വി രാമകൃഷ്ണൻ

തൃശ്ശൂർ : മോഹിനിയാട്ടം അവതരിപ്പിക്കാൻ കേരള സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്ന് പരാതി. പ്രശസ്ത മോഹിനിയാട്ടം നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ.എൽ.വി രാമകൃഷ്ണനാണ് പരാതിയുമായി രംഗത്തെത്തിയത്. അക്കാദമി സെക്രട്ടറിയുടെ ഭാഗത്ത്  നിന്നും ജാതീയവും ലിംഗപരവുമായ വിവേചനമാണുണ്ടായതെന്നും ആരോപിക്കുന്നു. തനിക്ക്  അവസരം നൽകിയാൽ പല വിമർശനങ്ങളും നേരിടേണ്ടി വരുമെന്നും അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കലം ഇട്ടുടയ്ക്കുന്നതെന്തിനെന്ന് അക്കാദമി സെക്രട്ടറി കെ രാധാകൃഷ്ണൻ നായർ ചോദിച്ചതായി കെ.പി.എ.സി ലളിത പറഞ്ഞെന്നും രാമകൃഷ്ണൻ പറയുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കാൻ അപേക്ഷ നൽകാൻ എത്തിയപ്പോഴാണ് സംഭവമെന്ന് രാമകൃഷ്ണൻ വിവരിക്കുന്നു.
"ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയർപേഴ്സൺ കെ പി എ സി ലളിതയെ ആയിരുന്നു. അവർ  അപേക്ഷ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാൽ അപേക്ഷ സ്വീകരിക്കാൻ അക്കാദമിയിലുള്ളവർ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവർക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താൽക്കാലികമാണെന്ന് അറിയിച്ചപ്പോൾ സ്ത്രീകൾക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു."- രാമകൃഷ്ണൻ പറഞ്ഞു.
advertisement
നിരാശയോടെ കെ.പി.എ.സി ലളിതയെ വിളിച്ചപ്പോൾ കെ.പി.എ.സി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നൽകിയാൽ ധാരാളം വിമർശനങ്ങൾ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെ.പി.എ.സി ലളിത അറിയിച്ചു. തനിക്ക് അവസരം നൽകിയാൽ അക്കാദമിയുടെ ഇമേജ് തകർന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും 35 വർഷമായി കലാരംഗത്ത് പ്രവർത്തിക്കുകയാണെന്നും സർക്കാരിൻ്റെ വേദി ഫ്യൂഡൽ തമ്പുരാൻ മാർക്ക് അടക്കി വാഴാനുള്ളതല്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
advertisement
"ഇത്തരം പ്രവർത്തികൾ സർക്കാറിന് നാണക്കേട് ഉണ്ടാക്കുന്നു. എങ്ങനെയാണ് ഇത്തരക്കാർക്ക് സ്ഥാനമാനങ്ങൾ നൽകുന്നത്? തനിക്ക് ഉണ്ടായത് ജാതീയവും ലിംഗപരവുമായ വിവേചനമാണ്. മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകും." - രാമകൃഷ്ണൻ  പറഞ്ഞു.
എന്നാൽ രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും വസ്തുതാവിരുദ്ധമാണ് രാമകൃഷ്ണൻ പറയുന്നതെന്നുമായിരുന്നു രാധാകൃഷ്ണൻ നായരുടെ മറുപടി.
"കെ.പി.എ.സി ലളിതയുമായി പല കാര്യങ്ങളും സംസാരിക്കും. അതെല്ലാം എങ്ങനെ പറത്ത് പറയും? നൃത്തം ആര് അവതരിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിറ്റിയാണ്.  ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ല."- രാധാകൃഷ്ണൻ നായർ വിശദീകരിച്ചു.
advertisement
മോഹിനിയാട്ടത്തിൽ പിഎച്ച് ഡി യുള്ള ആർ.എൽ.വി രാമകൃഷ്ണൻ 35 വർഷമാായി ഈ രംഗത്തുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജാതി വിവേചനം കാട്ടി'; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ കലാഭവൻ മണിയുടെ സഹോദരൻ
Next Article
advertisement
ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് കൊടുത്ത് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; രാജ്യവ്യാപക പണം തട്ടിപ്പിന് വയനാട്ടിലെ 500ലേറെ പേരുടെ സഹായമെന്ന് പൊലീസ്
  • 5000 മുതൽ 1000 വരെ രൂപ നൽകി അക്കൗണ്ട്‌ വാടകക്ക്‌ എടുക്കുന്ന സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നു.

  • വയനാട്ടിൽ 500ഓളം യുവാക്കൾ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടതായി പൊലീസ് കണ്ടെത്തി.

  • മ്യൂൾ അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് 223 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

View All
advertisement