കേസിൽ റോബിൻ വടക്കുംചേരിക്ക് ഇരുപത് വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്. ഇത് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ആയാണ് ഹൈക്കോടതി കുറച്ചിരിക്കുന്നത്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി എൻ എ ടെസ്റ്റ് ഉൾപ്പെടെ നടത്തിയാണ് കുറ്റകൃത്യം തെളിയിച്ചത്.
advertisement
ഇതിനിടെ, ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പെൺകുട്ടിയുടെ അച്ഛനിൽ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.
പിതാവാണ് ഉത്തരവാദി എന്ന് പൊലീസിലും ചൈൽഡ് ലൈനിലും പീഡനത്തിന് ഇരയായ പെൺകുട്ടിയും മൊഴി നൽകിയിരുന്നു. ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് പെൺകുട്ടി ഫാദർ റോബിന്റെ പേര് പറഞ്ഞത്. സംഭവം വിവാദമായതോടെ പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുമ്പോൾ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയായിരുന്നു ഫാ. റോബിൻ വടക്കുംചേരി.
ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി റോബിൻ വടക്കുംചേരി സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പെൺകുട്ടിയെ വിവാഹം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റോബിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹർജികളിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. റോബിൻ വടക്കുംചേരിക്കും പെൺകുട്ടിക്കും വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.