TRENDING:

ഇടുക്കി കുട്ടിക്കാനത്ത് കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു; കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു

Last Updated:

കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ ഇടിഞ്ഞുവീണത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് അപകടം. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
news18
news18
advertisement

കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ ഇടിഞ്ഞുവീണത്.

Also Read- കൂറ്റനാട് കോട്ടപ്പാടത്ത് കുളത്തിൽ വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം; ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

കൊട്ടാരക്കര കോട്ടത്തലയിലുണ്ടായ മറ്റൊരു അപകടത്തിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യബസ് ഇടിച്ചു എട്ട് വയസുളള മകൻ മരിച്ചു. മൂഴിക്കോട് സ്വദേശി സിദ്ധാർഥ്(8) ആണ് മരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം എസ്എടിയിൽ ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സിദ്ധാർഥിന്റെ അമ്മ ഡയാനയെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കി കുട്ടിക്കാനത്ത് കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണു; കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories