കൂറ്റനാട് കോട്ടപ്പാടത്ത് കുളത്തിൽ വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം; ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു

Last Updated:

ഞായറാഴ്ച വൈകിട്ട് 2 മണിക്കും മൂന്നു മണിക്കും ഇടയിലാണ് സംഭവം

news18
news18
തിരുവനന്തപുരം: കൂറ്റനാട് കോട്ടപാടത്ത് കുളത്തിൽ വീണ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി മരിച്ചു. ഷൊർണൂർ ചുടുവല്ലത്തൂർ സ്വദേശി കരുമതി പറമ്പിൽ അമീറിന്റെ മകൻ അഹമ്മദ് അക്റം (7) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 2 മണിക്കും മൂന്നു മണിക്കും ഇടയിലാണ് സംഭവം.
കോട്ടപ്പാടത്തുള്ള വല്യമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു അഹമ്മദ് അക്റം. പറമ്പിനടുത്തുള്ള കുളത്തിൽ അബദ്ധത്തിൽ വീണായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം. തുടർന്ന് കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃത്താല പോലീസ് സിആർപിസി സെക്ഷൻ 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ നടന്നു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം കൂനംമൂച്ചിയിൽ കുളിക്കാൻ ഇറങ്ങിയ വട്ടേനാട് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വിദ്യാർത്ഥി ഷിഫാദ് മുങ്ങിമരിച്ചിരുന്നു.
Also Read- ക്രിക്കറ്റ് പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടയിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു
മറ്റൊരു സംഭവത്തിൽ, വെളളിയാങ്കല്ല് ഭാരതപ്പുഴയിൽ കൊടുമുണ്ട സ്വദേശി മുങ്ങി മരിച്ചു. കൊടുമുണ്ട സ്വദേശി നികേഷ് (32) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വെള്ളിയാങ്കല്ല് സന്ദർശിക്കാൻ കുടുംബസമേതം വന്നതായിരുന്നു. പുഴയിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണതാണെന്നാണ് നിഗമനം.
advertisement
Also Read- യാത്രക്കിടയിൽ കുഴഞ്ഞുവീണു; രക്ഷകരായി KSRTC ഡ്രൈവറും കണ്ടക്ടറും
തൃത്താല പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. തൃത്താല പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായിമൃതദേഹം പട്ടാമ്പി ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂറ്റനാട് കോട്ടപ്പാടത്ത് കുളത്തിൽ വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം; ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement