TRENDING:

മുത്തുക്കുട, ഒപ്പന, താളമേളം; കണ്ണൂരിൽ അധ്യാപകന് ഉത്സവഛായയില്‍ യാത്രയയപ്പ്

Last Updated:

ബാല്യത്തില്‍ പോളിയോ ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിദ്യാലയം കഴിഞ്ഞിട്ടേ വി.പി രാജന് മറ്റൊരു ലോകമുള്ളൂ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ഒരു സ്കൂൾ അധ്യാപകന് ഒരു നാടിനെ എത്രോത്തോളം സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് കണ്ണൂർ കഴിഞ്ഞദിവസം സാക്ഷ്യംവഹിച്ചത്. നീര്‍ച്ചാല്‍ യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പാനൂര്‍ അരയാക്കൂല്‍ സ്വദേശി വി.പി.രാജനാണ് വാദ്യഘോഷങ്ങളോടെ ഒരു നാട് തന്നെ യാത്രയയപ്പ് നൽകാൻ തീരുമാനിച്ചത്.
advertisement

36 വർഷത്തെ അധ്യാപന ജീവിതം മാര്‍ച്ച് 31 ന് അവസാനിക്കുമ്പോൾ വി.പി രാജന് ഒരു നാട് നൽകുന്ന സ്നേഹം ഒരിക്കലും മറക്കനാവില്ലയെന്നത് ഉറപ്പ്. കഴിഞ്ഞദിവസം കണ്ണൂർ സിറ്റിയിലാണ് ബാൻഡ് മേളം, മുത്തുക്കുട, ഒപ്പന എന്നിങ്ങനെ വേണ്ട ഉത്സവ പ്രതീതി സ‍ൃഷ്ടിച്ചുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത്.

Also Read-ഓഫീസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനം; 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തതിൽ ക്ഷുഭിതനായി മന്ത്രി

ബാല്യത്തില്‍ പോളിയോ ബാധിച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും വിദ്യാലയം കഴിഞ്ഞിട്ടേ വി.പി രാജന് മറ്റൊരു ലോകമുള്ളൂ. സ്ഥലംമാറ്റം വാങ്ങി സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവസരങ്ങളേറെയുണ്ടായിട്ടും സ്വന്തം സ്‌കൂളിനെ മാറോടുചേര്‍ത്തു. ഇന്ന് അതേ നാട് അദ്ദേഹത്തെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നു.

advertisement

പുതിയ കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സോളാര്‍ പാനല്‍, പൂന്തോട്ടം, സ്‌കൂള്‍ ബസ്, ആധുനിക അടുക്കള എന്നിവ സ്കൂളിലേക്ക് എത്തിക്കാൻ ചുക്കാൻ പിടിച്ചത് വി.പി രാജനാണ്. രാവിലെ എട്ടിന് സ്സൂളിലെത്തിയാൽ എല്ലാവരും സ്കൂളിൽ നിന്നിറങ്ങിയശേഷമാണ് മടക്കം. വർഷങ്ങളായി തുടരുന്ന ശീലം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ ചെയര്‍മാനും സഹീര്‍ അറക്കകത്ത് കണ്‍വീനറുമായ സ്വാഗതസംഘമാണ് യാത്രയയപ്പിന് നേതൃത്വം നല്‍കിയത്. മേയര്‍ ടി.ഒ.മോഹനന്‍ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. ഉപഹാരം നല്‍കി. പ്രമീളയാണ് ഭാര്യ. വിദ്യാര്‍ഥിനികളായ ആര്‍ഷ രാജന്‍, മാളവിക രാജന്‍ എന്നിവര്‍ മക്കള്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുത്തുക്കുട, ഒപ്പന, താളമേളം; കണ്ണൂരിൽ അധ്യാപകന് ഉത്സവഛായയില്‍ യാത്രയയപ്പ്
Open in App
Home
Video
Impact Shorts
Web Stories