കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയിൽ തിങ്കളാഴ്ചയാണ് അപകടം. വൈകിട്ട് ആറോടെ മൂശാരിപ്പടിയിൽനിന്ന് വരികയായിരുന്ന യാക്കോബ്, കടയിലേക്ക് തിരിയുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് 5ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മൂന്നുമാസം മുൻപ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് യാക്കോബിന് ലഭിച്ചത്. സമ്മാനത്തുകയായ 75ലക്ഷം രൂപ മൂന്ന് ആഴ്ച മുൻപാണ് യാക്കോബ് കൈപ്പറ്റിയത്. നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തിന്റെ സന്തോഷം മായും മുൻപാണ് കുടുംബത്തെ സങ്കടത്തിലാക്കി അപകടമുണ്ടാകുന്നത്. പുതുപ്പനത്ത് യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മേരി. മക്കൾ: ജിബു, ജിലു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Oct 30, 2024 12:59 PM IST
